മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന് സൂ​ച​ന
Thursday, May 23, 2019 3:06 PM IST
ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ന​രേ​ന്ദ്ര മോ​ദി ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന് സൂ​ച​ന. ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ ബി​ജെ​പി നേ​തൃ​ത്വം ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

പു​തു​താ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​പി​മാ​രോ​ട് 25ന് ​ഡ​ൽ​ഹി​യി​ലെ​ത്താ​നും ബി​ജെ​പി നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം, ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യാ​യി​രി​ക്കും മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നെ​ന്നും ചി​ല റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

മോ​ദി ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ച​ര​യ്ക്ക് ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. 542 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഫ​ല​സൂ​ച​ന​ക​ള്‍ പ്ര​കാ​രം 344 സീ​റ്റി​ൽ എ​ൻ​ഡി​എ മു​ന്നേ​റു​ക​യാ​ണ്. യു​പി​എ 90 സീ​റ്റി​ലും ലീ​ഡ് ചെ​യ്യു​ന്നു. മ​ഹാ​സ​ഖ്യം 18 സീ​റ്റി​ലും മ​റ്റു​ള്ള​വ​ർ 90 സീ​റ്റി​ലും മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.