കൊ​ള്ളാം...​ന​ന്നാ​യി​രി​ക്കു​ന്നു; മോ​ദി​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി നെ​ത​ന്യാ​ഹു
Thursday, May 23, 2019 4:31 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച മു​ന്നേ​റ്റ​ത്തോ​ടെ അ​ധി​കാ​രം ഉ​റ​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ഭി​ന​ന്ദ​വു​മാ​യി ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. മോ​ദി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ നെ​ത​ന്യാ​ഹു ഹീ​ബ്രു​വി​ലും ഹി​ന്ദി​യി​ലു​മാ​ണ് സ​ന്ദേ​ശം അ​യ​ച്ച​ത്.

"പ്രി​യ സു​ഹൃ​ത്ത് ന​രേ​ന്ദ്ര മോ​ദി, തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച വി​ജ​യ​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ദ്ഘ​ട​ന​യു​ടെ മി​ക​ച്ച രീ​തി​യി​ൽ ന​യി​ച്ച​തി​നു​ള്ള തെ​ളി​വാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. ഇ​ന്ത്യ​യും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള ആ​ഴ​മാ​യ ബ​ന്ധം വ​ള​ർ​ത്തു​ന്ന​ത് തു​ട​രും. ന​ന്നാ​യി​രി​ക്കു​ന്നു, പ്രി​യ സു​ഹൃ​ത്ത്..' നെ​ത​ന്യാ​ഹു ട്വീ​റ്റ് ചെ​യ്തു.
ഇ​സ്രാ​യേ​ലു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തു​ന്ന ആ​ളാ​ണ് ന​രേ​ന്ദ്ര മോ​ദി. ഇ​സ്രാ​യേ​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യും ന​രേ​ന്ദ്ര മോ​ദി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.