പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​ർ വ​ൻ വി​ജ​യ​ത്തി​ലേ​ക്ക്
Thursday, May 23, 2019 5:04 PM IST
ഭോ​പ്പാ​ൽ: മ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​ർ മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ൽ മ​ണ്ഡ​ല​ത്തി​ൽ വ​ൻ വി​ജ​യ​ത്തി​ലേ​ക്ക്. എ​തി​ർ സ്ഥാ​നാ​ർ​ഥി കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗി​നെ ര​ണ്ടു ല​ക്ഷ​ത്തോ​ളം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ മ​റി​ക​ട​ന്നാ​ണ് പ്ര​ജ്ഞ മു​ന്നേ​റു​ന്ന​ത്. വോ​ട്ടെ​ണ്ണ​ൽ അ​വ​സാ​ന ഭാ​ഗ​ത്തേ​ക്ക് അ​ടു​ക്കു​മ്പോ​ൾ പ്ര​ജ്ഞ​യ്ക്കു 5,21,122 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി ദി​ഗ്‌​വി​ജ​യ് സിം​ഗി​ന് 3,28,536 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ത​ന്‍റെ വി​ജ​യം അ​ധ​ർ​മ​ത്തി​നെ​തി​രാ​യു​ള്ള ധ​ർ​മ​ത്തി​ന്‍റെ വി​ജ​യ​മാ​ണ്. ഭോ​പ്പാ​ലി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി​പ​റ​യു​ന്ന​താ​യും പ്ര​ജ്ഞാ സിം​ഗ് പ​റ​ഞ്ഞു.

എ​ന്നാ​ൽ ഇ​വി​ടെ മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ൾ ചി​ത്ര​ത്തി​ലേ ഉ​ണ്ടാ​യി​ല്ല. മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ബി​എ​സ്പി​യു​ടെ മ​ധോ സിം​ഗ് അ​ഹി​ർ​വാ​റി​ന് 6,207 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​രെ നേ​ടാ​നാ​യ​ത്. നാ​ലാം സ്ഥാ​ന​ത്തുള്ള റി​ട്ട. ഐ​എ​എ​സു​കാ​രി ഡോ.​വീ​ണ ഖ​നേ​ക്ക​റി​നു 1,948 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.

ബി​ജെ​പി​യു​ടെ ഉ​റ​ച്ച കോ​ട്ട​യാ​യ ഭോ​പ്പാ​ലി​ൽ, 2014-ൽ ​ബി​ജെ​പി​യു​ടെ അ​ശോ​ക് സ​ഞ്ജാ​റാ​ണ് വി​ജ​യി​ച്ച​ത്. മൂ​ന്നു ല​ക്ഷ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു വി​ജ​യം. മു​പ്പ​തു​വ​ർ​ഷ​മാ​യി ബി​ജെ​പി മാ​ത്ര​മാ​ണ് ഭോ​പ്പാ​ലി​ൽ ജ​യി​ച്ചു​വ​രു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ ര​ജ​പു​ത്ര മു​ഖ​മാ​യി​രു​ന്നു ദി​ഗ്‌​വി​ജ​യ് സിം​ഗ്. എ​ന്നാ​ൽ തീ​വ്ര​ഹി​ന്ദു​ത്വ​ത്തി​ന്‍റെ വ​ക്താ​വാ​യാ​ണ് പ്ര​ജ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​ത്.

മാ​ലെ​ഗാ​വ് സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കേ​സി​ൽ വി​മു​ക്ത​യാ​ക്ക​പ്പെ​ട്ട പ്ര​ജ്ഞ മ​റ്റൊ​രു കേ​സി​ൽ ജാ​മ്യ​ത്തി​ലാ​ണ്. ഗോ​ഡ്സെ അ​നു​കൂ​ല പ​രാ​മ​ർ​ശം, ഹേ​മ​ന്ദ് ക​ർ​ക്ക​റെ​യു​ടെ മ​ര​ണം, ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്ക​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ജ്ഞാ സിം​ഗ് ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​വ​രെ 72 മ​ണി​ക്കൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ൽ​നി​ന്നു വി​ല​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.