ക​രു​ത്തു​റ്റ ഇ​ന്ത്യ​യെ പ​ടു​ത്തു​യ​ര്‍​ത്താം: വി​ജ​യാ​ഹ്ലാ​ദം പ​ങ്കി​ട്ട് ന​രേ​ന്ദ്ര​മോ​ദി​യു​ടെ ട്വീ​റ്റ്
Thursday, May 23, 2019 5:28 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​തി​ന്‍റെ ആ​ഹ്ലാ​ദം പ​ങ്കു​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇ​ന്ത്യ വീ​ണ്ടും വി​ജ​യി​ച്ചെ​ന്ന് മോ​ദി ട്വീ​റ്റ് ചെ​യ്തു. നാം ​ഒ​രു​മി​ച്ച് വ​ള​ർ​ന്നു, ന​മ്മ​ള്‍ ഒ​രു​മി​ച്ച് അ​ഭി​വൃ​ദ്ധി​പ്പെ​ട്ടു, ന​മ്മ​ള്‍ ഒ​രു​മി​ച്ച് ക​രു​ത്തു​റ്റ ഇ​ന്ത്യ​യെ പ​ടു​ത്തു​യ​ര്‍​ത്തും.-​മോ​ദി ട്വീ​റ്റ​റി​ൽ കു​റി​ച്ചു.




വ​ൻ​വി​ജ​യം നേ​ടി​യാ​ണ് എ​ൻ​ഡി​എ ര​ണ്ടാം​ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ന്ന​ത്. ആ​കെ​യു​ള്ള 542ൽ 342 ​സീ​റ്റു​ക​ളി​ലും എ​ൻ​ഡി​എ മു​ന്നി​ട്ട് ന​ൽ​ക്കു​ക​യാ​ണ്. യു​പി​എ 92 സീ​റ്റു​ക​ളി​ലും മ​റ്റു​ള്ള​വ​ർ 110 സീ​റ്റു​ക​ളി​ലും ഒ​തു​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.