സ​മാ​ധാ​ന​ത്തി​നാ​യി ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കും; മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യും
Thursday, May 23, 2019 5:35 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​വു​മാ​യി ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​റ​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നും. ബി​ജെ​പി​യു​ടേ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു. ദ​ക്ഷി​ണ ഏ​ഷ്യ​യു​ടെ അ​ഭി​വൃ​ദ്ധി​ക്കും വി​ക​സ​ന​ത്തി​നും സ​മാ​ധാ​ന​ത്തി​നു​മാ​യി മോ​ദി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഇ​മ്രാ​ൻ പ​റ​ഞ്ഞു.

ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അ​ട​ക്കം നി​ര​വ​ധി നേ​താ​ക്ക​ളാ​ണ് മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ദ്ഘ​ട​ന​യെ മോ​ദി മി​ക​ച്ച രീ​തി​യി​ൽ ന​യി​ച്ച​തി​നു​ള്ള തെ​ളി​വാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ന്ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.