കെ​ട്ടി​പ്പി​ടി​ച്ച​താ​ണ് തോ​ൽ​വി​ക്ക് കാ​ര​ണം; സി​ദ്ദു​വി​നെ​തി​രെ തോ​ക്കെ​ടു​ത്ത് ക്യാ​പ്റ്റ​ൻ
Thursday, May 23, 2019 6:21 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു ആ​ണെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ്. പാ​ക്കി​സ്ഥാ​ൻ സൈ​നി​ക മേ​ധാ​വി ഖ​മാ​ർ ജാ​വേ​ദ് ബ​ജ്‌​വ​യെ സി​ദ്ദു ആ​ലിം​ഗ​നം ചെ​യ്ത​തി​നു വി​ല​കൊ​ടു​ക്കേ​ണ്ടി​വ​ന്ന​ത് കോ​ൺ​ഗ്ര​സി​നാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പ​ഞ്ചാ​ബി​ന്‍റെ ക്യാ​പ്റ്റ​നെ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മ​രീ​ന്ദ​ർ.

ഇ​ന്ത്യ​ക്കാ​ർ, പ്ര​ത്യേ​കി​ച്ച് സാ​ധാ​ര​ണ​ക്കാ​ർ പാ​ക്കി​സ്ഥാ​ൻ സൈ​നി​ക മേ​ധാ​വി​യെ ആ​ലിം​ഗ​നം ചെ​യ്യു​ന്ന​ത് സ​ഹി​ക്കി​ല്ല. എ​ല്ലാ ദി​വ​സ​വും വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് പാ​ക് സൈ​ന്യം ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ‌ ന​മ്മു​ടെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ന്നു. ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വി​ടു​ന്ന സൈ​നി​ക മേ​ധാ​വി​യെ ആ​ലിം​ഗ​നം ചെ​യ്യാ​ൻ നി​ങ്ങ​ൾ പോ​കു​മോ​യെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടാ​യി അ​മ​രീ​ന്ദ​ർ ചോ​ദി​ച്ചു. സി​ദ്ദു​വി​ന്‍റെ പാ​ക് അ​നു​കൂ​ല നി​ല​പാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ക‍​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​ഞ്ചാ​ബി​ൽ കോ​ൺ​ഗ്ര​സി​നു തി​രി​ച്ച​ടി ഉ​ണ്ടാ​യ​ത്. സി​ദ്ദു​വാ​ണ് ന​ഗ​ര​വി​ക​സ​ന​മ​ന്ത്രി. ബ​തി​ണ്ഡ, ഗു​രു​ദാ​സ്പു​ർ മു​ത​ലാ​യ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കോ​ൺ​ഗ്ര​സി​നു ന​ഷ്ട​മു​ണ്ടാ​യ​ത്. കോ​ൺ​ഗ്ര​സ് ജ​യി​ച്ചു​കൊ​ണ്ടി​രു​ന്ന ന​ഗ​ര​ങ്ങ​ളാ​ണി​ത്. ന​ഗ​ര​വി​ക​സ​നം അ​വി​ടെ ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് തോ​ൽ​വി​ക്ക് കാ​ര​ണം. ഈ ​പ്ര​ശ്നം താ​ൻ ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​മ​രീ​ന്ദ​ർ പ​റ​ഞ്ഞു.

നേ​ര​ത്തെ സി​ദ്ദു​വി​ന്‍റെ ഭാ​ര്യ​ക്ക് അ​മൃ​ത്സ​റി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സി​ദ്ദു​വും അ​മ​രീ​ന്ദ​റും ത​മ്മി​ൽ ശ​ത്രു​ത​യി​ലാ​യ​ത്. ത​ന്നെ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി പ​ക​രം മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ മ​ന്ത്രി​സ​ഭാം​ഗ​മാ​യ സി​ദ്ദു ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടാ​വാ​മെ​ന്ന് അ​മ​രീ​ന്ദ​ർ സിം​ഗ് വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​രു​വ​രും ത​മ്മി​ലു​ള്ള അ​സ്വാ​ര​സ്യം പ​ര​സ്യ​മാ​കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.