ജ​യി​ച്ചു, ഇ​നി കാ​വ​ൽ​ക്കാ​ര​നെ ​വേ​ണ്ട; ട്വി​റ്റ​റിൽ​നി​ന്ന് ചൗ​ക്കി​ദാ​ർ ഉ​പേ​ക്ഷി​ച്ച് മോ​ദി
Thursday, May 23, 2019 6:46 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഉ​ജ്വ​ല വി​ജ​യ​ത്തി​നു പി​ന്നാ​ലെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ചൗ​ക്കി​ദാ​ർ (കാ​വ​ൽ​ക്കാ​ര​ൻ) വി​ശേ​ഷ​ണം ഒ​ഴി​വാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വി​റ്റ​ർ പേ​രി​ൽ​നി​ന്ന് ചൗ​ക്കി​ദാ​ർ ഒ​ഴി​വാ​ക്കി. ട്വി​റ്റ​ർ പേ​രി​ൽ​നി​ന്ന് ചൗ​ക്കി​ദാ​ർ ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്നും എ​ന്നാ​ൽ ഇ​ത് ത​ന്നി​ൽ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി തു​ട​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ​വ​രും ഇ​തു​പോ​ലെ ചൗ​ക്കി​ദാ​ർ വി​ശേ​ഷ​ണം ഒ​ഴി​വാ​ക്ക​ണം. ചൗ​ക്കി​ദാ​റി​ന്‍റെ സ​ത്ത അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു. ഈ ​ഒ​രു ഉ​ത്സാ​ഹം എ​ല്ലാ നി​മി​ഷ​വും നി​ല​നി​ർ​ത്തു​ക. ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി​ക്കാ​യി ജോ​ലി​ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക എ​ന്നും മോ​ദി ആ​ഹ്വാ​നം ചെ​യ്തു. മോ​ദി​യു​ടെ ട്വി​റ്റ​റി​ൽ​നി​ന്നും ചൗ​ക്കി​ദാ​ർ അ​പ്ര​ത്യ​ക്ഷ​മാ​യ​തി​നു പി​ന്നാ​ലെ അ​മി​ത് ഷാ​യും ചൗ​ക്കി​ദാ​ർ വി​ശേ​ഷ​ണം എ​ടു​ത്തു​ക​ള​ഞ്ഞു.

മേം ​ഭീ ചൗ​ക്കി​ദാ​ർ (ഞാ​നും കാ​വ​ൽ​ക്കാ​ര​ൻ) എ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ദ്രാ​വാ​ക്യം ജ​ന​പ്രി​യ​മാ​യ​തോ​ടെ​യാ​ണ് ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ന്‍റെ പേ​ര് ‘ചൗ​ക്കി​ദാ​ർ ന​രേ​ന്ദ്ര മോ​ദി’ എ​ന്നാ​ക്കി മാ​റ്റി​യ​ത്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ‘ചൗ​ക്കി​ദാ​ർ ചോ​ർ ഹേ’ (​കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണ്) മു​ദ്രാ​വാ​ക്യ​ത്തി​നു​ള്ള തി​രി​ച്ച​ടി കൂ​ടി​യാ​യി​രു​ന്നു ഇ​ത്. രാ​ഹു​ലി​ന്‍റെ ചൗ​ക്ക്ദാ​ർ ആ​രോ​പ​ണം ശ​ക്ത​മാ​യ​തോ​ടെ എ​ല്ലാ​വ​രോ​ടും മേം ​ഭീ ചൗ​ക്കി​ദാ​ർ എ​ന്ന് ട്വി​റ്റ​ർ പേ​ര് മാ​റ്റാ​ൻ മോ​ദി ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ഇ​തി​നും വ​ലി​യ​തോ​തി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.