അ​മേ​ത്തി സ്മൃ​തി​ക്കൊ​പ്പം; രാ​ഹു​ലിന് 40,000ലേ​റെ വോ​ട്ടു​ക​ളു​ടെ തോ​ൽ​വി
Thursday, May 23, 2019 7:23 PM IST
അ​മേ​ത്തി: ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​യ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് കാ​ലി​റ​ടി. ബി​ജെ​പി​യു​ടെ സ്മൃ​തി ഇ​റാ​നി​യോ​ടു 40,000ലേ​റെ വോ​ട്ടു​ക​ള്‍ക്ക് രാ​ഹു​ല്‍​ഗാ​ന്ധി പ​രാ​ജ​യ​പ്പെ​ട്ടു. വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നാ​ലു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ച​രി​ത്ര വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ഴാ​ണ് സി​റ്റിം​ഗ് സീ​റ്റാ​യ അ​മേ​ത്തി രാ​ഹു​ലി​നെ കൈ​വി​ടു​ന്ന​ത്.

അ​മേ​ത്തി​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം അ​ങ്ക​ത്തി​നി​റ​ങ്ങി​യ രാ​ഹു​ൽ ബി​ജെ​പി​യു​ടെ രാ​ജ്യ​സ​ഭാ എം​പി​യും മു​ന്‍ ടെ​ലി​വി​ഷ​ന്‍ താ​ര​വു​മാ​യ സ്മൃ​തി ഇ​റാ​നി​ക്ക് മു​ന്നി​ൽ പ​ത​റി​പ്പോ​യി. 2004ലും 2009​ലും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണു രാ​ഹു​ല്‍ ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി ഉ​യ​ർ​ത്തി കാ​ട്ടി​യി​ട്ടും തോ​ൽ​ക്കു​ക​യാ​യി​രു​ന്നു.

രാ​ഹു​ലി​നു മു​മ്പ് അ​മ്മ സോ​ണി​യ ഗാ​ന്ധി​യും നാ​ലു ത​വ​ണ പി​താ​വ് രാ​ജീ​വ് ഗാ​ന്ധി​യും അ​മേ​ത്തി​യു​ടെ എം​പി​മാ​രാ​യി​രു​ന്നു. സ​ഞ്ജ​യ് ഗാ​ന്ധി​യും ഈ ​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു ജ​യി​ച്ചി​ട്ടു​ണ്ട്. രാ​ഹു​ലി​നു​വേ​ണ്ടി അ​മേ​ത്തി ഒ​ഴി​ഞ്ഞ ശേ​ഷ​മാ​ണ് സോ​ണി​യ ഗാ​ന്ധി തൊ​ട്ട​ടു​ത്ത മ​ണ്ഡ​ല​മാ​യ റാ​യ്ബ​റേ​ലി​യി​ല്‍ നി​ന്നു തു​ട​ര്‍​ച്ച​യാ​യി മ​ല്‍​സ​രി​ച്ചു ജ​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.