കാ​ഷ്മീ​രി​ലെ ത്രാ​ലി​ൽ സു​ര​ക്ഷ​സേ​ന ബു​ർ​ഹാ​ൻ വാ​നി​യു​ടെ പി​ൻ​ഗാ​മി​യെ വ​ധി​ച്ചു
Thursday, May 23, 2019 10:02 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ത്രാ​ലി​ൽ സു​ര​ക്ഷ​സേ​ന ബു​ർ​ഹാ​ൻ വാ​നി​യു​ടെ പി​ൻ​ഗാ​മി​യാ​യി ക​രു​തു​ന്ന ഭീ​ക​ര​നെ വ​ധി​ച്ചു. അ​ൻ​സാ​ർ ഗ​സ്വാ​ത് ഉ​ൽ ഹി​ന്ദ് നേ​താ​വ് സാ​ക്കി​ർ മൂ​സ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്കൊ​പ്പം മ​റ്റൊ​രു ഭീ​ക​ര​നും കൂ​ടി കൊ​ല്ല​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ത്രാ​ലി​ലെ ദ​ദ്സ​ര​യി​ലാ​ണ് ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട​ത് സാ​ക്കി​ർ മൂ​സ​യാ​ണെ​ന്ന് പോ​ലീ​സ് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കാ​ഷ്മീ​ർ ഡി​വി​ഷ​നി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും 24 ന് ​അ​ട​ച്ചി​ടാ​ൻ ഉ​ത്ത​ര​വാ​യി. പ്ര​തി​ഷേ​ധം ഭ​യ​ന്നാ​ണ് സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ച്ചി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.