തെ​ക്കോ​ട്ട​ടു​ത്ത​പ്പോ​ൾ കാ​വി മാ​ഞ്ഞു; മോ​ദി ത​രം​ഗ​ത്തി​ലും ഉ​ല​യാ​തെ ഇ​ന്ത്യ​യു​ടെ വാ​ല​റ്റ​ക്കാ​ർ
Thursday, May 23, 2019 10:18 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യ​വു​മാ​യി എ​ൻ​ഡി​എ തി​ള​ങ്ങു​ക​യാ​ണ്. ഹി​ന്ദി​ഹൃ​ദ​യ ഭൂ​മി​യി​ൽ കാ​വി​ക്കൊ​ടി ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. എ​ന്നാ​ൽ ബി​ജെ​പി​യെ അ​ക​റ്റി​നി​ർ​ത്തു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ തെ​ക്കേ​യ​റ്റ​ത്തെ സം​സ്ഥാ​ന​ങ്ങ​ൾ. കേ​ര​ള​വും ത​മി​ഴ്നാ​ടും യു​പി​എ​യ്ക്കൊ​പ്പം നി​ന്നു. ക​ര്‍​ണാ​ട​ക​യി​ലും തെ​ലു​ങ്കാ​ന​യി​ലും ഒ​ഴി​കെ ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ബി​ജെ​പി​ക്ക് കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

2008ൽ‌ ​ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ലും ബി​ജെ​പി ക​ളം​പി​ടി​ച്ചി​രു​ന്നു. അ​ന്ന​ത്തെ വി​ജ​യ​ത്തെ ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്കു​ള്ള ക​വാ​ട​മെ​ന്നാ​ണ് ബി​ജെ​പി വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. 2014ൽ ​ആ​ന്ധ്ര, തെ​ലു​ങ്കാ​ന, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ബി​ജെ​പി ചെ​റി​യ​നി​ല​യി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ചു. ഇ​ത്ത​വ​ണ ക​ര്‍​ണാ​ട​ക​യ്ക്ക് പു​റ​മെ ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ നി​ന്ന് ബി​ജെ​പി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ സീ​റ്റ് ല​ഭി​ച്ച​ത് തെ​ല​ങ്കാ​ന​യി​ല്‍ നി​ന്നാ​ണ്.

പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ ശ​ക്ത​മാ​യ​താ​ണ് ആ​ന്ധ്ര​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലും ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ആ​ന്ധ്ര​യി​ൽ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ പാ​ർ​ട്ടി ആ​കെ​യു​ള്ള 25 സീ​റ്റി​ലും മു​ന്നി​ലെ​ത്തി. എ​ൻ​ഡി​എ​യോ​ടു അ​നു​ഭാ​വ​മു​ള്ള ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ വി​ജ​യം ത​ങ്ങ​ൾ​ക്ക് നേ​ട്ട​മാ​കു​മെ​ന്നാ​ണ് എ​ൻ​ഡി​എ ക​ണ​ക്കു​ക്കൂ​ട്ടു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ 38 സീ​റ്റി​ൽ 31 സീ​റ്റും കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടു​ന്ന ഡി​എം​കെ സ​ഖ്യം നേ​ടി. സം​സ്ഥാ​ന​ത്തെ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മാ​ണ് ഡി​എം​കെ സ​ഖ്യ​ത്തെ തു​ണ​ച്ച​ത്.

കേ​ര​ളം ബി​ജെ​പി​യി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ക്കാ​ൻ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തെ 20 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​രി​ട​ത്തു പോ​ലും വി​ജ​യി​ക്കാ​ൻ ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​ക്ക് സാ​ധി​ച്ചി​ല്ല. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ‌ മ​ത്സ​രി​ച്ച തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്ര​മാ​ണ് എ​ന്‍​ഡി​എ​ക്ക് ര​ണ്ടാ​മ​തെ​ങ്കി​ലും എ​ത്താ​നാ​യ​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ടു​ള്ള എ​തി​ർ​പ്പ് വോ​ട്ടെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സി​ന്‍റേ​യും ജെ​ഡി​എ​സി​ന്‍റേ​യും വെ​ല്ലു​വി​ളി ത​നി​ച്ച് മ​റി​ക​ട​ന്നാ​ണ് ക​ർ​ണാ​ട​ക​ത്തി​ൽ ബി​ജെ​പി 28ൽ 24 ​സീ​റ്റും നേ​ടി​യ​ത്. തെ​ലു​ങ്കാ​ന​യി​ൽ മൂ​ന്നു സീ​റ്റു​ക​ൾ നേ​ടാ​നും ബി​ജെ​പി​ക്ക് സാ​ധി​ച്ചു. കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ ടി​ആ​ർ​എ​സ് 10 സീ​റ്റു​ക​ളു​മാ​യി തെ​ലു​ങ്കാ​ന​യി​ൽ ആ​ധി​പ​ത്യ​മു​റ​പ്പി​ച്ചു. ടി​ആ​ർ​എ​സി​ന്‍റെ വി​ജ​യ​വും എ​ൻ​ഡി​എ​യ്ക്ക് നേ​ട്ട​മാ​യി മാ​റും.

ബം​ഗാ​ളും ഒ​ഡീ​ഷ​യും പി​ടി​ച്ച ത​ര​ത്തി​ൽ കേ​ര​ള​വും പി​ടി​ക്കു​മെ​ന്നും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മെ​ന്ന് ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ശ്ചി​മ ബം​ഗാ​ളി​ലും ഒ​ഡീ​ഷ​യും ബി​ജെ​പി ന​ട​പ്പി​ലാ​ക്കി​യ ത​ന്ത്ര​മാ​യി​രി​ക്കും കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കു​ക​യെ​ന്നാ​ണ് പാ​ർ​ട്ടി വ​ക്താ​വ് ജി.​വി.​എ​ൽ. ന​ര​സിം​ഹ​റാ​വു വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.