നാ​ല് എം​എ​ൽ​എ​മാ​ർ ലോ​ക്സ​ഭ​യി​ലേ​ക്ക്; ആ​റു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്
Thursday, May 23, 2019 10:24 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ത്സ​രി​ച്ച എം​എ​ൽ​എ​മാ​രി​ൽ നാ​ലു​പേ​ർ ലോ​ക്സ​ഭ​യി​ലേ​ക്ക്. കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ കെ.​മു​ര​ളീ​ധ​ര​ൻ- വ​ട​ക​ര, ഹൈ​ബി ഈ​ഡ​ൻ- എ​റ​ണാ​കു​ളം, അ​ടൂ​ർ പ്ര​കാ​ശ്- ആ​റ്റി​ങ്ങ​ൽ എ​ന്നി​വ​രും സി​പി​എ​മ്മി​ലെ എ.​എം. ആ​രി​ഫ് ആ​ല​പ്പു​ഴ​യി​ലു​മാ​ണു വി​ജ​യി​ച്ച​ത്. ഇ​വ​ർ യ​ഥാ​ക്ര​മം പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വ്, എ​റ​ണാ​കു​ളം, കോ​ന്നി, അ​രൂ​ർ എ​ന്നീ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു വ​രു​ന്ന​ത്.

കൂ​ടാ​തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​എം. മാ​ണി അ​ന്ത​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു വ​ന്ന കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ലാ​യി​ലും പി.​ബി. അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മ​ഞ്ചേ​ശ്വ​ര​ത്തു​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.

മൊ​ത്തം ഒ​ൻ​പ​ത് എം​എ​ൽ​എം​മാ​ർ ലോ​ക്സ​ഭ​യി​ലേ​ക്ക് ജ​ന​വി​ധി തേ​ടി​യി​രു​ന്നു. ഇ​തി​ൽ അ​ഞ്ചു പേ​ർ പ​രാ​ജ​യ​പ്പെ​ട്ടു. വീ​ണ ജോ​ർ​ജ് (പ​ത്ത​നം​തി​ട്ട), പി.​വി. അ​ൻ​വ​ർ (നി​ല​ന്പൂ​ർ), എ. ​പ്ര​ദീ​പ്കു​മാ​ർ (കോ​ഴി​ക്കോ​ട്), സി. ​ദി​വാ​ക​ര​ൻ (തി​രു​വ​ന​ന്ത​പു​രം), ചി​റ്റ​യം ഗോ​പ​കു​മാ​ർ (മാ​വേ​ലി​ക്ക​ര) എ​ന്നി​വ​രാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. എം​എ​ൽ​എ​മാ​രി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു മ​ത്സ​രി​ച്ച എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി. ​ദി​വാ​ക​ര​ൻ മാ​ത്ര​മാ​ണ് മൂ​ന്നാ​മ​താ​യ​ത്. യു​ഡി​എ​ഫി​ലെ ശ​ശി ത​രൂ​ർ വി​ജ​യി​ച്ച തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൻ​ഡി​എ​യി​ലെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ര​ണ്ടാ​മ​തെ​ത്തി.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ഞ്ച് എം​എ​ൽ​എ​മാ​രി​ൽ മൂ​ന്നു​പേ​രും ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചി​രു​ന്നു. ഇ​തി​ൽ അ​ടൂ​ർ പ്ര​കാ​ശ് (കോ​ന്നി) മാ​ത്ര​മാ​ണു വി​ജ​യി​ച്ച​ത്. ഇ​നി കോ​ന്നി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. വീ​ണ ജോ​ർ​ജ് പ്ര​തി​നി​ധീ​ക​രി​ച്ച ആ​റ​ൻ​മു​ള​യി​ൽ ഇ​വ​ർ ര​ണ്ടാ​മ​താ​യി. ഇ​വി​ടെ യു​ഡി​എ​ഫി​ലെ ആ​ന്‍റേ ആ​ന്‍റ​ണി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. അ​ടൂ​രി​ന്‍റെ ചി​റ്റ​യം ഗോ​പ​കു​മാ​ർ മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​ള്ള മാ​വേ​ലി​ക്ക​ര​യി​ലാ​ണു മ​ത്സ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മ​ത്സ​രി​ച്ച എ. ​പ്ര​ദീ​പ് കു​മാ​ർ പ്ര​തി​നി​ധീ​ക​രി​ച്ച കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ യു​ഡി​എ​ഫി​ലെ എം.​കെ. രാ​ഘ​വ​ൻ വിജയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.