തൃ​ശൂ​രി​ൽ ഇ​ട​തു​പ​ക്ഷം മൂ​ന്നാം സ്ഥാ​ന​ത്താ​യ​തു പ​രി​ശോ​ധി​ക്കു​മെ​ന്ന് സി​പി​ഐ
Friday, May 24, 2019 9:51 AM IST
തൃ​ശൂ​ർ: തൃ​ശൂ​രി​ലെ സി​പി​ഐ സ്ഥാ​നാ​ർ​ഥി രാ​ജാ​ജി മാ​ത്യു തോ​മ​സി​ന്‍റെ തോ​ൽ​വി പ​രി​ശോ​ധി​ക്കു​മെ​ന്ന് സി​പി​ഐ നേ​താ​വ് സി.​എ​ൻ. ജ​യ​ദേ​വ​ൻ. തൃ​ശൂ​രി​ലു​ണ്ടാ​യ​ത് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​യാ​ണെ​ന്നും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പാ​ളി​ച്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ജ​യ​ദേ​വ​ൻ പ​റ​ഞ്ഞു.

രാ​ജാ​ജി മാ​ത്യു തോ​മ​സി​ന്‍റെ തോ​ൽ​വി സി​പി​ഐ പ​രി​ശോ​ധി​ക്കും. തൃ​ശൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യ​തി​ന്‍റെ കാ​ര​ണ​വും പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കും. താ​ൻ പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു. എ​ന്നാ​ൽ, സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന​പ്പോ​ൾ ഉ​ള്ള​ത്ര സ​ജീ​വ​മാ​യി​രു​ന്നി​ല്ലെ​ന്നും ജ​യ​ദേ​വ​ൻ പ​റ​ഞ്ഞു.

ഏ​ക എം​പി​യാ​യ ത​ന്നെ മാ​റ്റി​യ​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​യി​രി​ക്കാ​മെ​ന്നും പ​ക്ഷേ അ​ത് തോ​വി​ക്കു കാ​ര​ണ​മ​ല്ലെ​ന്നും ജ​യ​ദേ​വ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.