രാ​ഹു​ലി​ന്‍റെ തോ​ൽ​വി​ക്കു മു​ന്നി​ൽ ത​ന്‍റെ തോ​ൽ​വി നി​സാ​ര​മെ​ന്ന് പി.​വി.​അ​ൻ​വ​ർ
Friday, May 24, 2019 10:10 AM IST
മ​ല​പ്പു​റം: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​മേ​ഠി​യി​ലെ തോ​ൽ​വി വ​ച്ചു നോ​ക്കു​ന്പോ​ൾ പൊ​ന്നാ​നി​യി​ൽ താ​ൻ പ​രാ​ജ​യ​പ്പെ​ട്ട​തു നി​സാ​ര​മെ​ന്ന് ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി പി.​വി. അ​ൻ​വ​ർ. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​നോ​ടു പൊ​ന്നാ​നി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​മ​ർ​ശ​ക​ർ ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും വോ​ട്ടി​നു വേ​ണ്ടി താ​ൻ ഒ​രു വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ​യും പി​ന്നാ​ലെ പോ​യി​ട്ടി​ല്ലെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

പൊ​ന്നാ​നി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യോ​ട് 1.93 ല​ക്ഷം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ൻ​വ​ർ പ​രാ​ജ​യ​പ്പെ​ട്ട​ത്. മ​ല​പ്പു​റ​ത്തേ​ക്ക് മാ​റാ​ൻ ആ​ലോ​ചി​ച്ച ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ പി​ന്നീ​ട് പാ​ർ​ട്ടി നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി പൊ​ന്നാ​നി​യി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ന്നാ​നി​യി​ൽ തോ​റ്റാ​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്നും കു​ട്ടി​ക​ളെ​യും കു​ടും​ബ​ത്തെ​യും ക​ച്ച​വ​ട​വു​മൊ​ക്കെ നോ​ക്കി ജീ​വി​ക്കു​മെ​ന്നും അ​ൻ​വ​ർ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ വി​വാ​ദ​മാ​യ​തോ​ടെ നി​ല​പാ​ട് മാ​റ്റി. പൊ​ന്നാ​നി​യി​ൽ ജ​യി​ച്ചു​ക​യ​റു​മെ​ന്നും അ​പ്പോ​ൾ നി​ല​ന്പൂ​രി​ൽ രാ​ജി​വ​യ്ക്കു​മെ​ന്നു​മാ​ണ് താ​ൻ പ​റ​ഞ്ഞ​തെ​ന്ന് എം​എ​ൽ​എ വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.