നെഹ്റുവിനും മൻമോഹൻ സിംഗിനും പിന്നാലെ മോദിയും...
Friday, May 24, 2019 12:01 PM IST
ന്യൂ​ഡ​ൽ​ഹി: പ​തി​നേ​ഴാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​ധി​കാ​ര​ത്തി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​രി​ൽ മ​റ്റൊ​രു സൂ​വ​ർ​ണ നേ​ട്ടം കൂ​ടി. പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ൽ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി വീ​ണ്ടും അ​ധി​കാര​ത്തി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നേ​ട്ട​ത്തി​നാ​ണ് മോ​ദി അ​ർ​ഹ​നാ​കു​ന്ന​ത്.

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി. പി​ന്നീ​ട് മ​ൻ​മോ​ഹ​ൻ സിം​ഗും ഇ​തേ നേ​ട്ടം കൈ​വ​രി​ച്ചു. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ​യാ​ണ് നെ​ഹ്റു പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ​ത്. 2004ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ മ​ൻ​മോ​ഹ​ൻ സിം​ഗ് 2009ലും ​ജ​യം ആ​വ​ർ​ത്തി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.