പി.​സി. ജോ​ർ​ജ് ഫാ​ക്ട​ർ ഗു​ണം ചെ​യ്തി​ല്ല, തി​രി​ച്ച​ടി​ച്ചു; തു​റ​ന്നു​സ​മ്മ​തി​ച്ച് കെ. ​സു​രേ​ന്ദ്ര​ൻ
Friday, May 24, 2019 12:29 PM IST
പ​ത്ത​നം​തി​ട്ട: പി.​സി. ജോ​ർ​ജ് ഫാ​ക്ട​ർ ഗു​ണം ചെ​യ്തി​ല്ലെ​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ. സ്വാ​ധീ​ന​മേ​ഖ​ല​യി​ൽ പോ​ലും വോ​ട്ട് കു​റ​ഞ്ഞ​തി​ന്‍റെ സാ​ഹ​ച​ര്യം പാ​ർ​ട്ടി വി​ശ​ദ​മാ​യി വി​ല​യി​രു​ത്തു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട​യി​ലെ ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ​പ്പോ​ൾ തി​രി​ച്ച​ടി കി​ട്ടി​യ​ത് പി.​സി. ജോ​ർ​ജി​ന്‍റെ ത​ട്ട​ക​മാ​യ പൂ​ഞ്ഞാ​റി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലു​മാ​ണ്. പ​ത്ത​നം​തി​ട്ട​യി​ൽ ജ​യി​ക്കു​മെ​ന്ന് ബി​ജെ​പി​ക്കു പു​റ​ത്തു​നി​ന്ന് ആ​ദ്യ​മാ​യി പ​റ​യു​ന്ന​തു പി.​സി. ജോ​ർ​ജ് ആ​യി​രു​ന്നെ​ന്നും സു​രേ​ന്ദ്ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

നേ​ര​ത്തെ, ഒ​പ്പം ന​ട​ന്ന ബി​ജെ​പി​ക്കാ​ർ കെ. ​സു​രേ​ന്ദ്ര​ന്‍റെ കാ​ലു വാ​രി​യെ​ന്ന് പൂ​ഞ്ഞാ​ർ എം​എ​ൽ​എ പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞി​രു​ന്നു. ന്യൂ​ന​പ​ക്ഷ​ത്തെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി​ല്ലെ​ന്നും പ​ത്ത​നം​തി​ട്ട​യി​ലെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​യും തോ​ൽ​വി ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പി.​സി. ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

പി.​സി ജോ​ർ​ജി​ന്‍റെ മ​ണ്ഡ​ല​മാ​യ പൂ​ഞ്ഞാ​റി​ൽ കെ. ​സു​രേ​ന്ദ്ര​ൻ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫാ​ണ് ഒ​ന്നാ​മ​ത്. എ​ൽ​ഡി​എ​ഫ് ര​ണ്ടാ​മ​ത് നി​ൽ​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പാ​ണ് പി.​സി. ജോ​ർ​ജ് എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്ന​ത്. പൂ​ഞ്ഞാ​റി​ലു​ൾ​പ്പെ​ടെ സു​രേ​ന്ദ്ര​ന് ഇ​ത് തി​രി​ച്ച​ടി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.