ത​ർ​ക്കം രൂ​ക്ഷം; നി​യ​മ​സ​ഭാ ക​ക്ഷി നേ​തൃ​സ്ഥാ​ന​ത്തി​ന് അ​വ​കാ​ശ​മു​ന്ന​യി​ച്ച് ജോ​സ​ഫ്
Friday, May 24, 2019 12:38 PM IST
കോ​ട്ട​യം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്- എ​മ്മി​ൽ അ​ധി​കാ​ര​ത്ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. പാ​ർ​ട്ടി​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി നേ​തൃ​സ്ഥാ​ന​ത്തി​ന് അ​വ​കാ​ശ​മു​ന്ന​യി​ച്ച് പി.​ജെ. ജോ​സ​ഫ് രം​ഗ​ത്തെ​ത്തി.

ഡെ​പ്യൂ​ട്ടി ലീ​ഡ​റാ​യ താ​ൻ സ്വാ​ഭാ​വി​ക​മാ​യും നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​കു​മെ​ന്നും ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ഉ​ട​ൻ വി​ളി​ക്കി​ല്ലെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് മ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി നേ​താ​വാ​യി​രു​ന്ന ആ​ൾ ആ ​സ്ഥാ​ന​ത്തേ​ക്ക് സ്വാ​ഭാ​വി​ക​മാ​യി എ​ത്തു​മെ​ന്നാ​ണ് ജോ​സ​ഫി​ന്‍റെ വാ​ദം.

നി​ല​വി​ൽ പാ​ർ​ട്ടി ചെ​യ​ർ​മാ​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത് ജോ​സ​ഫി​നാ​ണ്. അ​തേ​സ​മ​യം, സം​സ്ഥാ​ന ക​മ്മ​റ്റി യോ​ഗം ചേ​ർ​ന്നാ​ണ് ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് ജോ​സ് കെ. ​മാ​ണി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.