നി​ർ​വാ​ഹ​ക സ​മി​തി​യി​ൽ പ​ങ്കെ​ടു​ക്കാ​തെ ദി​വാ​ക​ര​ൻ; അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് കാ​നം
Friday, May 24, 2019 1:36 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന സി​പി​ഐ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി. ​ദി​വാ​ക​ര​ൻ പ​ങ്കെ​ടു​ത്തി​ല്ല. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ദി​വാ​ക​ര​ൻ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. യോ​ഗം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​വ​സാ​നി​ച്ചു.

അ​തേ​സ​മ​യം, ദി​വാ​ക​ര​ൻ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നെ​ന്ന് കാ​നം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ലെ സി​പി​ഐ സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

നേ​ര​ത്തെ, തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ​രാ​ജ​യം സം​ഘ​ടി​ത നീ​ക്ക​ത്തി​ന്‍റെ ല​ക്ഷ​ണ​മെ​ന്ന് സി. ​ദി​വാ​ക​ര​ൻ ആ​രോ​പി​ച്ചി​രു​ന്നു. പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​വും പ്ര​ക​ട​ന​വും വോ​ട്ടാ​യി​ല്ലെ​ന്നും സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നും ദി​വാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു ദി​വാ​ക​ര​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.