കോ​ണ്‍​ഗ്ര​സി​ന്‍റെ നെ​ഞ്ചു​ത​ക​ർ​ത്ത ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി; ബി​ജെ​പി സ്കോ​ർ: 61/69
Friday, May 24, 2019 3:16 PM IST
ന്യൂ​ഡ​ൽ​ഹി: വെ​റും അ​ഞ്ചു മാ​സം മു​ന്പ് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​യ​മ​സ​ഭാ ഭ​ര​ണം പി​ടി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​നു ല​ഭി​ച്ച​തു വ​ൻ തി​രി​ച്ച​ടി. ഛത്തി​സ്ഗ​ഡ്, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ൽ ക​ഥ മാ​റി. ഈ ​മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ 69 സീ​റ്റു​ക​ളി​ൽ 61 എ​ണ്ണ​വും ബി​ജെ​പി സ്വ​ന്ത​മാ​ക്കി. മ​ധ്യ​പ്ര​ദേ​ശി​ൽ 29 സീ​റ്റി​ൽ ഒ​ന്നൊ​ഴി​കെ 28 എ​ണ്ണ​വും ബി​ജെ​പി നേ​ടി. രാ​ജ​സ്ഥാ​നി​ൽ 25 സീ​റ്റി​ൽ 24 എ​ണ്ണം ബി​ജെ​പി പോ​ക്ക​റ്റി​ലാ​ക്കി. ഛത്തി​സ്ഗ​ഡി​ലെ 11 സീ​റ്റു​ക​ളി​ൽ ഒ​ന്പ​ത് എ​ണ്ണ​വും ബി​ജെ​പി അ​ക്കൗ​ണ്ടി​ൽ ചേ​ർ​ത്തു.

ഈ ​മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് തൂ​ത്തെ​റി​യ​പ്പെ​ട്ടു. രാ​ജ​സ്ഥാ​നി​ൽ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ടി​ന്‍റെ മ​ക​ൻ വൈ​ഭ​വ് ഗെ​ലോ​ട്ട് വ​രെ ബി​ജെ​പി തേ​രോ​ട്ട​ത്തി​ൽ വീ​ണു. മ​ധ്യ​പ്ര​ദേ​ശി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ കു​ടും​ബ മ​ണ്ഡ​ല​മാ​യ ഗു​ണ​യി​ലാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത് എ​ന്ന​ത് ബി​ജെ​പി ത​രം​ഗ​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ബി​ഹാ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് ക​ന​ത്ത പ​രാ​ജ​യ​മാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.