ന​രേ​ന്ദ്ര​മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് സൗദി രാ​ജാ​വ്
Friday, May 24, 2019 5:31 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്വ​ല വി​ജ​യം നേ​ടി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് സൗ​ദി രാ​ജാ​വ് സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സൗ​ദ്. സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും പേ​രി​ല്‍ മോ​ദി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ പു​രോ​ഗ​തി​യും അ​ഭി​വൃ​ദ്ധി​യും കൈ​വ​രി​ക്ക​ട്ടെ​യെ​ന്നും സൗ​ദി രാ​ജാ​വ് പ​റ​ഞ്ഞു.

നേ​ര​ത്തെ, സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​നും പ്ര​ധാ​ന​മ​ന്ത്രി​യെ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. ഇ​ന്ത്യ​യും സൗ​ദി​യും ത​മ്മി​ല്‍ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ ന​ല്ല ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് ഇ​രു​വ​ര്‍​ക്കും ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.