സൂ​റ​ത്തി​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ വ​ൻ അ​ഗ്നി​ബാ​ധ; 15 വിദ്യാർഥികൾ മരിച്ചു
Friday, May 24, 2019 6:24 PM IST
സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലു​ണ്ടാ​യ വ​ൻ അ​ഗ്നി​ബാ​ധ​യി​ൽ 15 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ല​രും താ​ഴേ​ക്കു ചാ​ടു​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​ക​ളി​ൽ ദൃ​ശ്യ​മാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നും ചാ​ടി​യ​വ​രും മ​രി​ച്ച​താ​യി പ​റ​യു​ന്നു.

ത​ക്ഷ​ശി​ല കോം​പ്ല​ക്സി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നും നാ​ലും നി​ല​ക​ളി​ൽ ആ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 19 യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.