പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ക്കു​മെ​ന്ന് ഭീ​ഷ​ണി; കൂ​ട​ര​ഞ്ഞി​യി​ൽ മാ​വോ​യി​സ്റ്റെ​ത്തി പോ​സ്റ്റ​ർ പ​തി​ച്ചു
Friday, May 24, 2019 8:01 PM IST
തി​രു​വ​ന്പാ​ടി: കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം. കൂ​ട​ര​ഞ്ഞി പൂ​വാ​റം​തോ​ട് വ​ട​ക്കാ​ഞ്ചേ​രി ഓ​മ​ന​യു​ടെ വീ​ട്ടി​ലാ​ണ് മാ​വോ​യി​സ്റ്റ് എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് അ​ജ്ഞാ​ത​നാ​യ യു​വാ​വ് എ​ത്തി​യ​ത്.

വീ​ട്ടി​ൽ ഓ​മ​ന ഒ​റ്റ​യ്ക്കാ​ണു താ​മ​സം. വാ​തി​ലി​ൽ മു​ട്ടി​യ​പ്പോ​ൾ പ​രി​ച​യ​ക്കാ​രെ​ന്നു ക​രു​തി വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ അ​ക​ത്തു ക​ട​ന്ന യു​വാ​വ് താ​ൻ മാ​വോ​യി​സ്റ്റാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി. ര​ണ്ടു​പേ​ർ പു​റ​ത്തു​ള്ള​താ​യി പ​റ​യു​ക​യും ചെ​യ്തു. സ​ർ​ക്കാ​രി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണെ​ന്നും ത​ങ്ങ​ൾ വ​ന്ന​ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ക്കാ​നാ​ണെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞ​താ​യി ഓ​മ​ന പ​റ​ഞ്ഞു. പോ​ലീ​സു​കാ​രെ കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞ​താ​യും ഓ​മ​ന പ​റ​ഞ്ഞു.

പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ക്കു​മെ​ന്ന് പോ​ലീ​സി​നെ അ​റി​യി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. ഭ​ക്ഷ​ണം ചോ​ദി​ച്ച​പ്പോ​ൾ ഇ​ല്ല എ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ കു​റ​ച്ചു അ​രി​യും പ​ച്ച​ക്ക​റി​ക​ളും എ​ടു​ത്തു. പി​ന്നീ​ട് ഇ​യാ​ൾ കൊ​ണ്ടു​വ​ന്ന പോ​സ്റ്റ​ർ വീ​ടി​ന്‍റെ ചു​മ​രി​ൽ പ​തി​ച്ച ശേ​ഷം പോ​കു​ക​യാ​യി​രു​ന്നു എ​ന്നും ഓ​മ​ന പ​റ​ഞ്ഞു. 45 മി​നു​ട്ടോ​ളം ഇ​യാ​ൾ ഓ​മ​ന​യു​ടെ വീ​ട്ടി​ൽ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. തി​രു​വ​മ്പാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.