ശ​ബ​രി​മ​ല​യും തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യി; ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്ക് സി​പി​എം
Friday, May 24, 2019 10:24 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​നു ശ​ബ​രി​മ​ല​യും കാ​ര​ണ​മാ​യെ​ന്ന് സി​പി​എം. വി​ശ്വാ​സി​ക​ളി​ല്‍ ഒ​രു വി​ഭാ​ഗ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​ല്‍ വ​ല​തു​പ​ക്ഷ ശ​ക്തി​ക​ള്‍ വി​ജ​യി​ച്ചെ​ന്നാ​ണ് സി​പി​എം വി​ല​യി​രു​ത്ത​ൽ. സി​പി​എം സം​സ്ഥാ​ന​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല അ​വ​ലോ​ക​ന​ത്തി​നി​ടെ​യാ​ണ് തോ​ൽ​വി​ക്ക് ശ​ബ​രി​മ​ല​യും കാ​ര​ണ​മാ​യെ​ന്ന് വി​ല​യി​രു​ത്ത​ലു​ണ്ടാ​യ​ത്. ശ​ബ​രി​മ​ല വി​ഷ​യം സം​ബ​ന്ധി​ച്ച് പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കാ​നും തീ​രു​മാ​ന​മാ​യി.

ഇ​ട​തു​പ​ക്ഷ​ത്തി​ന്‌ സ്ഥി​ര​മാ​യി ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ക​ളി​ല്‍ ന​ഷ്ട​മു​ണ്ടാ​യി. വി​ശ്വാ​സി​ക​ളി​ല്‍ ഒ​രു വി​ഭാ​ഗ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​ല്‍ വ​ല​തു​പ​ക്ഷ ശ​ക്തി​ക​ള്‍ വി​ജ​യി​ച്ചെ​ന്നു ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​ലേ​ക്ക്‌ ന​യി​ച്ച കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച്‌ പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കും. കു​റ​വു​ക​ള്‍ തി​രു​ത്തി ന​ഷ്ട​പ്പെ​ട്ട ജ​ന​പി​ന്തു​ണ ആ​ർ​ജി​ക്കു​മെ​ന്നും സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.