സൗ​ദി​യി​ലെ വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മി​ട്ട് വീ​ണ്ടും ഹൂ​തി ഡ്രോ​ൺ
Saturday, May 25, 2019 5:17 AM IST
റി​യാ​ദ്: ന​ജ്റാ​ൻ വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മാ​ക്കി വീ​ണ്ടും ഹൂ​തി ഡ്രോ​ൺ ആ​ക്ര​മ​ണം. സ്ഫോ​ട​ക വ​സ്തു നി​റ​ച്ച ഡ്രോ​ൺ സൗ​ദി പ്ര​തി​രോ​ധ സം​വി​ധാ​നം ത​ക​ർ​ത്ത​താ​യി സ​ഖ്യ​സേ​ന വ​ക്താ​വ് കേ​ണ​ൽ തു​ർ​ക്കി അ​ൽ മാ​ലി​കി അ​റി​യി​ച്ചു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സ്ഫോ​ട​ക വ​സ്തു നി​റ​ച്ച ഡ്രോ​ൺ ന​ജ്റാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെയും ഹൂ​തി​ക​ൾ ന​ജ്റാ​ൻ വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മാ​ക്കി ഡ്രോ​ൺ അ​യ​ച്ചി​രു​ന്നു. അ​തി​ന് ത​ലേ ദി​വ​സം മ​ക്ക​യും ജി​ദ്ദ​യും ല​ക്ഷ്യ​മാ​ക്കി ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​വും ന​ട​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.