ശ​ക്ത​മാ​യി തി​രി​ച്ചു വ​രു​മെ​ന്ന് ക​ന​യ്യ
Saturday, May 25, 2019 5:27 AM IST
ബെ​ഗു​സ​രാ​യി: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തോ​ല്‍​വി​യോ​ട് ബെ​ഗു​സ​രാ​യി​യി​ലെ സി​പി​ഐ സ്ഥാ​നാ​ര്‍​ഥി ക​ന​യ്യ കു​മാ​റി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണം ട്വി​റ്റ​റി​ലൂ​ടെ‍. വീ​ണാ​ലും വീ​ണി​ട​ത്തു നി​ന്ന് ശ​ക്ത​മാ​യി തി​രി​കെ വ​രു​മെ​ന്ന് ക​ന​യ്യ ട്വീ​റ്റ് ചെ​യ്തു.

ബെ​ഗു​സ​രാ​യി​ൽ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ഗി​രി​രാ​ജ് സിം​ഗ് 6,92,193 വോ​ട്ട് നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ക​ന​യ്യ​യ്ക്ക് 2,69,976 വോ​ട്ട് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ആ​ര്‍​ജെ​ഡി​യു​ടെ ത​ന്‍​വീ​ര്‍ ഹ​സ​ന് 198233 വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

നേ​ര​ത്ത, മ​റ്റ് ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ബെ​ഗു​സ​രാ​യി​ൽ ക​ന​യ്യ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പൊ​തു സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​യി​രു​ന്നു ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ്- ആ​ർ​എ​ൽ​ഡി സ​ഖ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​തോ​ടെ സി​പി​ഐ ഒ​റ്റ​യ്ക്ക് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.