ഇ​ന്ത്യ​ൻ ടീ​മി​ലെ ധോ​ണി​യു​ടെ സാ​ന്നി​ധ്യം കോ​ഹ്ലി​ക്കു നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന് സ​ച്ചി​ൻ
Saturday, May 25, 2019 6:36 PM IST
ന്യൂ​ഡ​ൽ​ഹി: എം.​എ​സ്. ധോ​ണി​യു​ടെ ഉ​പ​ദേ​ശ​ങ്ങ​ൾ ഈ ​ലോ​ക​ക​പ്പി​ൽ വി​രാ​ട് കോ​ഹ്ലി​ക്കു നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന് സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ. സ്റ്റം​പി​നു പി​ന്നി​ലെ ധോ​ണി​യു​ടെ സാ​ന്നി​ധ്യം ഇ​ന്ത്യ​യെ ഏ​റെ സ​ഹാ​യി​ക്കു​മെ​ന്നും ബാ​റ്റ്സ്മാ​ൻ കാ​ണു​ന്ന ത​ര​ത്തി​ൽ ഗ്രൗ​ണ്ടി​ന്‍റെ എ​ല്ലാ ഭാ​ഗ​വും കാ​ണാ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ​ക്കു ക​ഴി​യു​മെ​ന്നും സ​ച്ചി​ൻ പ​റ​ഞ്ഞു.

പി​ച്ച് എ​ങ്ങ​നെ​യാ​ണ്, എ​ത്ര മോ​ശ​മാ​ണ്, പ​ന്തി​നു ത​ട​സ​മു​ണ്ടാ​കു​ന്നു​ണ്ടോ?, എ​ങ്ങ​നെ​യാ​ണ് പ​ന്ത് ബാ​റ്റി​ലേ​ക്കു വ​രു​ന്ന​ത്? എ​ന്നി​ങ്ങ​നെ ഏ​തു സാ​ഹ​ച​ര്യ​മാ​യാ​ലും അ​ത് മ​ന​സി​ലാ​ക്കാ​ൻ വി​ക്ക​റ്റി​നു പി​ന്നി​ൽ​നി​ൽ​ക്കു​ന്ന ധോ​ണി​ക്കു ക​ഴി​യും. അ​തു​കൊ​ണ്ടു​ത​ന്നെ ധോ​ണി​യു​ടെ സാ​ന്നി​ധ്യം ഇ​ന്ത്യ​ക്കു നി​ർ​ണാ​യ​ക​മാ​ണ്. ധോ​ണി​ക്ക് ഈ ​കാ​ഴ്ച​പ്പാ​ടു​ക​ൾ ക്യാ​പ്റ്റ​നു​മാ​യും ബൗ​ള​റു​മാ​യും പ​ങ്കു​വ​യ്ക്കാം. സ്റ്റം​പി​നു പി​ന്നി​ൽ ഇ​ത്ര​യും അ​നു​ഭ​വ സ​ന്പ​ത്തു​ള്ള ഒ​രാ​ൾ നി​ൽ​ക്കു​ന്ന​ത് തീ​ർ​ച്ച​യാ​യും ഇ​ന്ത്യ​ക്ക് ബോ​ണ​സാ​ണെ​ന്നും സ​ച്ചി​ൻ പ​റ​ഞ്ഞു.

ഐ​പി​എ​ലി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ൽ കോ​ഹ്ലി​യു​ടെ നാ​യ​ക​ത്വ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നോ​ടും സ​ച്ചി​ൻ വി​യോ​ജി​ച്ചു. ഐ​പി​എ​ൽ പോ​ലു​ള്ള ട്വ​ന്‍റി 20 ക്രി​ക്ക​റ്റും ദേ​ശീ​യ ടീ​മി​നാ​യു​ള്ള പ്ര​ക​ട​ന​വും താ​ര​ത​മ്യം ചെ​യ്യ​രു​തെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.