ശ​ബ​രി​മ​ല​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നു തെ​റ്റി; പി​ള്ള​യ്ക്കു പിന്നാലെ ത​ള്ളി​പ്പ​റ​ഞ്ഞ് ഗ​ണേ​ഷ്
Saturday, May 25, 2019 6:51 PM IST
കൊ​ല്ലം: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നു തെ​റ്റു​പ​റ്റി​യെ​ന്ന് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ. തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫി​ന്‍റെ വ​ന്പ​ൻ തോ​ൽ​വി​ക്കു പി​ന്നാ​ലെ​യാ​ണ് പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സ​ഖ്യ​ക​ക്ഷി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി എം​എ​ൽ​എ രം​ഗ​ത്തെ​ത്തി​യ​ത്.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ എ​ൻ​എ​സ്എ​സ് സ്വീ​ക​രി​ച്ച നി​ല​പാ​ടാ​ണ് ശ​രി​യെ​ന്നു തെ​ളി​ഞ്ഞു. ഇ​ട​തു​പ​ക്ഷ​ത്തി​ന് തെ​റ്റു​പ​റ്റി. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചു. വി​ഷ​യ​ത്തി​ൽ​നി​ന്ന് ഇ​നി ഓ​ടി​യൊ​ളി​ച്ചി​ട്ടു കാ​ര്യ​മി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യം സ​ർ​ക്കാ​ർ കൈ​കാ​ര്യം ചെ​യ്ത​ത് ശ​രി​യാ​യ രീ​തി​യി​ൽ അ​ല്ലെ​ന്നും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി​ക്കേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​നു കാ​ര​ണം ശ​ബ​രി​മ​ല​യാ​ണെ​ന്നും മു​ന്നോ​ക്ക സ​മു​ദാ​യ ക്ഷേ​മ കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് (ബി) ​അ​ധ്യ​ക്ഷ​നു​മാ​യ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള പ​റ​ഞ്ഞി​രു​ന്നു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ വി​ശ്വാ​സ​സം​ര​ക്ഷ​ണ​ത്തി​ന് ഒ​പ്പം നി​ന്ന എ​ൻ​എ​സ്എ​സി​ന്‍റെ നി​ല​പാ​ട് ശ​രി​യാ​ണ്. വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ച്ചു​കൊ​ണ്ടേ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. വി​ശ്വാ​സ​ത്തി​ന്‍റെ മേ​ൽ ഏ​ത് സ​ർ​ക്കാ​ർ ശ​ക്തി പ്ര​യോ​ഗി​ച്ചാ​ലും അ​ത് മാ​റ്റാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത​ര​മ​ത​സ്ഥ​രെ​പ്പോ​ലും ശ​ബ​രി​മ​ല വി​ഷ​യം സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്നും ബാ​ല​കൃ​ഷ്ണ​പി​ള്ള പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.