തെ​ര​ഞ്ഞെ​ടു​പ്പ് മ​തി​ലു​ക​ൾ പൊ​ളി​ച്ചു, ഹൃ​ദ​യ​ങ്ങ​ളെ ഒ​ന്നാ​ക്കി: ന​രേ​ന്ദ്ര മോ​ദി
Saturday, May 25, 2019 8:22 PM IST
ന്യൂ​ഡ​ൽ​ഹി: എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം എ​ല്ലാ​വ​ർ​ക്കും വി​ക​സ​നം എ​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ബി​ജെ​പി സ​ർ​ക്കാ​ർ ഇ​പ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും വി​ശ്വാ​സം നേ​ടി​ക്ക​ഴി​ഞ്ഞെ​ന്ന് ന​രേ​ന്ദ്ര മോ​ദി. എ​ൻ​ഡി​എ യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി​യു​ടെ പ്ര​സ്താ​വ​ന.

പാ​വ​പ്പെ​ട്ട​വ​ർ ച​തി​ക്ക​പ്പെ​ട്ട​തി​നു സ​മാ​ന​മാ​യാ​ണ് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ച​തി​ക്ക​പ്പെ​ട്ട​ത്. നാം ​അ​വ​രു​ടെ വി​ശ്വാ​സം നേ​ടേ​ണ്ട​തു​ണ്ട്. ഒ​രു ഭ​ര​ണ അ​നു​കൂ​ല വി​കാ​രം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ല​യ​ടി​ച്ചു. നി​ങ്ങ​ളെ​ല്ലാ​വ​രു​മാ​ണ് എ​ന്നെ നേ​താ​വാ​ക്കി​യ​ത്. നി​ങ്ങ​ൾ​ക്കു തു​ല്യ​നാ​ണ് ഞാ​ൻ. ഈ ​തെ​ര​ഞ്ഞെ​ടു​പ്പു പ​ല സ​മൂ​ഹ​ങ്ങ​ളെ ഒ​ന്നി​പ്പി​ച്ചു. മ​തി​ലു​ക​ൾ പൊ​ളി​ച്ചു ഹൃ​ദ​യ​ങ്ങ​ളെ ഒ​ന്നാ​ക്കി​യെ​ന്നും ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

നേ​ര​ത്തെ, എ​ൻ​ഡി​എ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​യി ന​രേ​ന്ദ്ര മോ​ദി​യെ ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് പ്ര​കാ​ശ് സിം​ഗ് ബാ​ദ​ൽ മോ​ദി​യു​ടെ പേ​ര് നി​ർ​ദേ​ശി​ച്ചു. രാ​ജ്നാ​ഥ് സിം​ഗ്, നി​തി​ൻ ഗ​ഡ്ക​രി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തി​നെ പി​ന്തു​ണ​ച്ചു.

ജെ​ഡി​യു നേ​താ​വ് നി​തീ​ഷ് കു​മാ​ർ, ശി​വ​സേ​നാ അ​ധ്യ​ക്ഷ​ൻ ഉ​ദ്ദ​വ് താ​ക്ക​റെ എ​ന്നി​വ​രും മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തെ പി​ന്തു​ണ​ച്ചു സം​സാ​രി​ച്ചു. ബി​ജെ​പി​യു​ടെ​യും എ​ൻ​ഡി​എ​യു​ടെ​യും പ്ര​ധാ​ന നേ​താ​ക്ക​ളെ​ല്ലാം പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എ​ൽ.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

പാ​ർ​ല​മെ​ൻ​റ​റി പാ​ർ​ട്ടി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ വൈ​കി​ട്ട് മോ​ദി രാ​ഷ്ട്ര​പ​തി​യെ ക​ണ്ട് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മു​പ്പ​തി​നാ​യി​രി​ക്കും സ​ത്യ​പ്ര​തി​ജ്ഞ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.