ചു​ര​ണ്ട​ൽ കാ​ലം ക​ഴി​ഞ്ഞു ഇ​നി ചു​രു​ട്ടി​ക്കെ​ട്ടാം; സ​ന്നാ​ഹ​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ വീ​ഴ്ത്തി ഓ​സി​സ്
Saturday, May 25, 2019 11:31 PM IST
ല​ണ്ട​ൻ: ക്രി​ക്ക​റ്റ് ഏ​ക​ദി​ന ലോ​ക​ക​പ്പ് സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ ഇം​ഗ്ല​ണ്ടി​നെ 12 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 297 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് മൂ​ന്നു പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ 285 റ​ൺ​സി​ന് പു​റ​ത്താ​യി.

മു​ൻ ക്യാ​പ്റ്റ​ൻ സ്റ്റീ​വ് സ്മി​ത്തി​ന്‍റെ (106) ഉ​ജ്വ​ല സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് ഓ​സ്ട്രേ​ലി​യ മി​ക​ച്ച സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. സ്മി​ത്തി​നൊ​പ്പം പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട ഡേ​വി​ഡ് വാ​ർ​ണ​റും മി​ക​ച്ച് ബാ​റ്റ് ചെ​യ്തു. വാ​ർ​ണ​ർ 55 പ​ന്തി​ൽ 43 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി. ഉ​സ്മാ​ൻ ക​വാ​ജ​യും (31) മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.

ഓ​സ്ട്രേ​ലി​യ​യു​ടെ സ്കോ​ർ പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ടി​നെ അ​ർ​ധ സെ​ഞ്ചു​റി​നേ​ടി​യ ജ​യിം​സ് വി​ൻ​സി​യും (64) ജോ​സ് ബ​ട്‌​ല​റു​മാ​ണ് വി​ജ​യ​ത്തി​ന​ടു​ത്തെ​ത്തി​ച്ച​ത്. ക്രി​സ് വോ​ക്സും (40) മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.