ഉ​ത്ത​ര​കൊ​റി​യ​ൻ മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ത​ന്നെ ഭ​യ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് ട്രം​പ്
Sunday, May 26, 2019 7:44 AM IST
വാ​ഷിം​ഗ്ട​ൺ: ഉ​ത്ത​ര​കൊ​റി​യ​യു​ടെ മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ന്നും ത​ന്നെ ഭ​യ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഉ​ത്ത​ര​കൊ​റി​യ​യു​ടെ ഹ്ര​സ്വ ദൂ​ര മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ഒ​രു​പ​ക്ഷേ ത​ന്‍റെ രാ​ജ്യ​ത്തെ കു​റ​ച്ച് ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്താ​നാ​കും പ​ക്ഷേ, ത​ന്നെ ഭ​യ​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന് ആ​രു ക​രു​ത​രു​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നു​മാ​യി ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള ക​രാ​ർ സം​ബ​ന്ധി​ച്ച് ത​നി​ക്ക് ഇ​പ്പോ​ഴും വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ ച​തു​ർ​ദി​ന ജ​പ്പാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നേ​യാ​ണ് ട്രം​പ് ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

നേ​ര​ത്ത, ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​യും ഉ​ത്ത​ര​കൊ​റി​യ​ൻ മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ രം​ഗ​ത്ത് വ​ന്നി​രു​ന്നു. ഐ​ക്യ​രാ​ഷ്ട​സ​ഭ​യു​ടെ പ്ര​മേ​യ​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​യാ​ണ് കിം​മ്മി​ന്‍റേ​തെ​ന്നും ജ​പ്പാ​ൻ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

നേ​ര​ത്തെ, ഇ​ക്ക​ഴി​ഞ്ഞ മേ​യ് നാ​ലി​നും ഒ​ൻ​പ​തി​നും ഉ​ത്ത​ര​കൊ​റി​യ ഹ്ര​സ്വ​ദൂ​ര മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​ണ് അ​ൽ​ജ​സീ​റ ഉ​ൾ​പ്പ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​മേ​രി​ക്ക​ൻ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജോ​ൺ ബോ​ൾ​ട്ട​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.