ത്രി​പു​ര​യി​ൽ ക​ന​ത്ത മ​ഴ: 700 പേ​ർ​ക്ക് വീ​ട് ന​ഷ്ട​മാ​യി
Sunday, May 26, 2019 11:03 AM IST
അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ ക​ന​ത്ത മ​ഴ. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും 700 പേ​ർ​ക്കാ​ണ് വീ​ട് ന​ഷ്ട​മാ​യ​ത്. ഇ​വ​രെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി. വ​ട​ക്ക​ൻ ത്രി​പു​ര, ഉ​ന​ക്കൊ​ട്ടി, ധാ​ലാ ജി​ല്ല​ക​ളെ​യാ​ണ് മ​ഴ ഏ​റ്റ​വും കൂ​ടു​ത​ലാ​യി ബാ​ധി​ച്ച​ത്.

പ​ല​യി​ട​ങ്ങ​ളി​ലും നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന റ​വ​ന്യൂ വകുപ്പ് 40 ബോ​ട്ടു​ക​ൾ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. എ​ൻ​ഡി​ആ​ർ​എ​ഫും ത്രി​പു​ര സ്റ്റേ​റ്റ് റൈ​ഫി​ൾ​സും സം​യു​ക്ത​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.