സി​പി​എ​മ്മി​ൽ പൊ​ട്ടി​ത്തെ​റി; എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ​ക്കെ​തി​രെ എ.​കെ.​ബാ​ല​ൻ
Sunday, May 26, 2019 11:32 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തി​രി​ച്ച​ടി​ക്കു പി​ന്നാ​ലെ ഇ​ട​ത് നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ഭി​ന്ന​ത. മ​ന്ത്രി എ.​കെ.​ബാ​ല​നാ​ണ് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. വി​ജ​യ രാ​ഘ​വ​ൻ ര​മ്യാ​ഹ​രി​ദാ​സി​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്ക് കാരണമായെ​ന്ന് ബാ​ല​ൻ കു​റ്റ​പ്പെ​ടു​ത്തി.

ആ​ല​ത്തൂ​രി​ലെ എ​ൽ​ഡി​എ​ഫ് വി​ജ​യ​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​യ​ത് ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളാ​ണെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു. എന്നാൽ, ബാ​ല​ന്‍റെ വി​മ​ർ​ശ​ന​ത്തോ​ട് വി​ജ​യ​രാ​ഘ​വ​ൻ പ്ര​തി​ക​രി​ച്ചി​ല്ല.

നേ​ര​ത്തെ, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലും ഇ​ട​തു മു​ന്ന​ണി​യി​ലെ നേ​താ​ക്ക​ൾ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ച്ചു​വെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ വി​ജ​യ​രാ​ഘ​വ​നെ വി​മ​ർ​ശി​ച്ച് എ.​കെ.​ബാ​ല​ൻ ത​ന്നെ രം​ഗ​ത്ത് വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.