ഉ​പ​രാ​ഷ്ട്ര​പ​തി​യെ സ​ന്ദ​ർ​ശി​ച്ച് മോ​ദി
Sunday, May 26, 2019 11:46 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തി​നു പി​ന്നാ​ലെ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വി​നെ സ​ന്ദ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ​ത്തി​യാ​ണ് മോ​ദി അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച​ത്. കൂ​ടി​ക്കാ​ഴ്ച 15 മി​നി​റ്റോ​ളം നീ​ണ്ടെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ദി​വ​സം രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് മോ​ദി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നു.

ഒ​പ്പം, പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും രാ​ഷ്ട്ര​പ​തി ന​ൽ​കി​യി​രു​ന്നു. ഈ ​മാ​സം 30ന് ​ത​ന്നെ മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.