മാ​ണി​യു​ടെ സീ​റ്റ് ജോ​സ​ഫി​ന് ന​ല്‍​ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്പീ​ക്ക​ര്‍​ക്ക് മോ​ന്‍​സി​ന്‍റെ ക​ത്ത്
Sunday, May 26, 2019 12:30 PM IST
കോ​ട്ട​യം: നി​യ​മ​സ​ഭ സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങാ​നി​രി​ക്കെ അ​ന്ത​രി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ കെ.​എം.​മാ​ണി​യു​ടെ സ​ഭ​യി​ലെ സീ​റ്റ് പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന എം​എ​ൽ​എ പി.​ജെ. ജോ​സ​ഫി​ന് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്പീ​ക്ക​ര്‍​ക്ക് മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ ക​ത്ത്. പാ​ര്‍​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ലാ​ണ് മോ​ന്‍​സ് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന് ക​ത്ത് ന​ല്‍​കി​യ​ത്. നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വി​ന്‍റെ സീ​റ്റ് ജോ​സ​ഫി​ന് ന​ല്‍​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ല്‍ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തി​നാ​യു​ള്ള ത​ര്‍​ക്കം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ പു​തി​യ നീ​ക്കം. ലീ​ഡ​ര്‍ മ​രി​ച്ചാ​ല്‍ ഡെ​പ്യൂ​ട്ടി ലീ​ഡ​ര്‍ നി​യ​മ​സ​ഭാ നേ​താ​വാ​കു​മെ​ന്ന പാ​ര്‍​ട്ടി ബൈ​ലോ ചൂ​ണ്ടി​ക്കാ​ട്ടി താ​ന്‍ ത​ന്നെ നേ​താ​വാ​കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ജോ​സ​ഫ്. അ​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ന്‍​സ് ജോ​സ​ഫ് സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.