"ഏ​യ്, ബാ​ല​ൻ എനി​ക്കെ​തി​രെ അ​ങ്ങ​നെ​യൊ​ന്നും പ​റ​യി​ല്ലെ​ന്നെ..' - പ്ര​തി​ക​ര​ണ​വു​മാ​യി വി​ജ​യ​രാ​ഘ​വ​ൻ
Sunday, May 26, 2019 1:19 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ മ​ന്ത്രി എ.​കെ.​ബാ​ല​ൻ ത​നി​ക്കെ​തി​രെ ന​ട​ത്തി​യ വി​മ​ർ​ശ​ന​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ൽ​ഡ​എ​ഫ് ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ. ബാ​ല​ൻ ത​നി​ക്കെ​തി​രെ അ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ ന​ട​ത്തി​യ​ത് രാ​ഷ്ട്രീ​യ പ​രാ​മ​ർ​ശം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ വ്യ​ക്ത​മാ​ക്കി.

ര​മ്യാ ഹ​രി​ദാ​സി​നെ​ക്കു​റി​ച്ച് താ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പി.​കെ.​ബി​ജു​വി​ന്‍റെ തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ജ​യ രാ​ഘ​വ​ൻ ര​മ്യാ​ഹ​രി​ദാ​സി​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​യെ​ന്നാ​യി​രു​ന്നു എ.​കെ. ബാ​ല​ൻ നേ​ര​ത്തെ കു​റ്റ​പ്പെ​ടു​ത്തി​യ​ത്.

ആ​ല​ത്തൂ​രി​ലെ എ​ൽ​ഡി​എ​ഫ് വി​ജ​യ​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​യ​ത് ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളാ​ണെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.