ഫ്ര​ഞ്ച് ഓ​പ്പ​ൺ ആ​ദ്യ റൗ​ണ്ടി​ൽ കെ​ർ​ബ​ർ വീ​ണു
Sunday, May 26, 2019 5:32 PM IST
പാ​രീ​സ്: വിം​ബി​ൾ​ഡ​ൺ ചാ​മ്പ്യ​ൻ ആം​ഗ്‌​ലി​ക് കെ​ർ​ബ​ർ ഫ്ര​ഞ്ച് ഓ​പ്പ​ൺ ആ​ദ്യ റൗ​ണ്ടി​ൽ‌ ത​ന്നെ പു​റ​ത്ത്. ലോ​ക റാ​ങ്കിം​ഗി​ൽ 81 ാം സ്ഥാ​ന​ത്തു മാ​ത്ര​മു​ള്ള അ​ന​സ്താ​സി​യ പോ​ത​പോ​വ​യാ​ണ് കെ​ർ​ബ​റെ അ​ട്ടി​മ​റി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു റ​ഷ്യ​ൻ താ​ര​ത്തി​ന്‍റെ വി​ജ​യം. സ്കോ​ർ: 6-4, 6-2.

അ​ന​സ്താ​സി​യ​യു​ടെ ആ​ദ്യ​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ൺ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. ക​ണ​ങ്കാ​ൽ വേ​ദ​ന​യു​മാ​യാ​ണ് ജ​ർ​മ​ൻ താ​രം കെ​ർ​ബ​ർ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ ക​ളി​ക്കാ​നെ​ത്തു​ന്ന​തി​നു മു​മ്പ് ഈ ​സീ​സ​ണി​ൽ‌ മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് കെ​ർ​ബ​ർ ക​ളി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​മ്പു​വ​രെ പ​രി​ക്കു​മൂ​ലം ത​നി​ക്ക് ക​ളി​ക്കാ​നാ​വു​മോ​യെ​ന്ന് അ​വ​ർ​ക്ക് സം​ശ​യ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.