മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് ഇ​മ്രാ​ൻ വീ​ണ്ടും; ഇ​ത്ത​വ​ണ ഫോ​ണി​ൽ‌ വി​ളി​ച്ചു
Sunday, May 26, 2019 6:07 PM IST
ന്യൂ​ഡ​ല്‍​ഹി: നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ചാ​ണ് ഇ​മ്രാ​ൻ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്. അ​യ​ല്‍​പ​ക്ക രാ​ജ്യ​ങ്ങ​ള്‍​ക്ക് ആ​ദ്യ​പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന മോ​ദി​യു​ടെ ന​യ​ങ്ങ​ളെ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കൂ​ടാ​തെ ദാ​രി​ദ്ര്യം നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ന്‍ ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ച്ച് പോ​രാ​ടാ​നു​ള്ള മോ​ദി​യു​ടെ അ​ഭ്യ​ർ​ഥ​ന​യും പാ​ക് പ്ര​ധാ​ന​മ​ന്ത്രി സം​ഭാ​ഷ​ണ മ​ധ്യേ ഓ​ർ​മി​പ്പി​ച്ചു- വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മേ​യ് 23 ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ഇ​മ്രാ​ൻ മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ദ​ക്ഷി​ണ ഏ​ഷ്യ​യു​ടെ സ​മാ​ധാ​ന​ത്തി​നും അ​ഭി​വൃ​ദ്ധി​ക്കും ഒ​ന്നി​ച്ചു​പോ​രാ​ടാ​മെ​ന്ന് ട്വീ​റ്റി​ൽ ഇ​മ്രാ​ൻ പ​റ​ഞ്ഞു. മോ​ദി പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​ന​ത്തി​നു ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. താ​ൻ എ​ല്ലാ​യ്പ്പോ​ഴും ദ​ക്ഷി​ണ ഏ​ഷ്യ​യു​ടെ അ​ഭി​വൃ​ദ്ധി​ക്കും സ​മാ​ധാ​ന​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി​പ്പോ​ന്നു​ണ്ടു​ണ്ടെ​ന്ന് ട്വീ​റ്റി​ൽ മോ​ദി മ​റു​പ​ടി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.