അ​മേ​ഠി​യി​ൽ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ ശ​വ​മ​ഞ്ചം തോ​ളി​ലേ​റ്റി സ്മൃ​തി ഇ​റാ​നി
Sunday, May 26, 2019 7:03 PM IST
അ​മേ​ഠി: കൊ​ല്ല​പ്പെ​ട്ട സ​ഹാ​യി​യു​ടെ ശ​വ​മ​ഞ്ചം തോ​ളി​ലേ​റ്റി ബി​ജെ​പി എം​പി സ്മൃ​തി ഇ​റാ​നി. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് സം​സ്ക​രി​ക്കാ​നാ​യി കൊ​ണ്ടു​പോ​ക​വെ​യാ​ണ് സു​രേ​ന്ദ്ര സിം​ഗി​ന്‍റെ മൃ​ത​ദേ​ഹം സ്മൃ​തി തോ​ളി​ലേ​റ്റി​യ​ത്. ഡ​ൽ​ഹി​യി​ലാ​യി​രു​ന്ന സ്മൃ​തി ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​മേ​ഠി​യി​ൽ എ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നും മു​ൻ ഗ്രാ​മ​ത്ത​ല​വ​നു​മാ​യ സു​രേ​ന്ദ്ര സിം​ഗി​നു വെ​ടി​യേ​ൽ​ക്കു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്മൃ​തി ഇ​റാ​നി​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യാ​ണ് സു​രേ​ന്ദ്ര സിം​ഗ് ഗ്രാ​മ​ത്ത​ല​വ​ന്‍റെ പ​ദ​വി ഒ​ഴി​യു​ന്ന​ത്.

ബ​റൗ​ല​യി​ലെ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ കി​ട​ന്നു​റ​ങ്ങ​വേ​യാ​ണ് സു​രേ​ന്ദ്ര സിം​ഗി​ന് വെ​ടി​യേ​റ്റ​ത്. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മ​ല്ല കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സു​രേ​ന്ദ്ര സിം​ഗ് ഗ്രാ​മ​ത്ത​ല​വ​നാ​യി​രു​ന്ന സ​മ​യ​ത്തു​ണ്ടാ​യി​രു​ന്ന പ്ര​ശ്ന​ങ്ങ​ളോ മു​ൻ​വൈ​രാ​ഗ്യ​മോ ആ​ണോ കൊ​ല​യ്ക്കു പി​ന്നി​ലെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്മൃ​തി ഇ​റാ​നി അ​മേ​ഠി പി​ടി​ച്ചെ​ടു​ത്ത​ത്. 55,000-ൽ ​അ​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ ഉ​റ​ച്ച മ​ണ്ഡ​ല​ത്തി​ൽ സ്മൃ​തി​യു​ടെ വി​ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.