മു​സ്‌​ലി​ങ്ങ​ൾ​ക്കു നേ​രെ​ അ​ക്ര​മം തു​ട​രു​ന്നു; യു​വാ​വി​ന്‍റെ തൊ​പ്പി ത​ട്ടി​ക്ക​ള​ഞ്ഞ് ജ​യ് ശ്രീ ​റാം വി​ളി​പ്പി​ച്ചു
Sunday, May 26, 2019 8:40 PM IST
ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​ർ ര​ണ്ടാം​വ​ട്ട​വും വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്ത് മു​സ്‌​ലി​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ഡ​ൽ​ഹി​യി​ലെ ഗു​ഡ്ഗാ​വി​ൽ പ​ള്ളി​യി​ൽ ന​മ​സ്കാ​രം ചെ​യ്തു മ​ട​ങ്ങു​ക​യാ​യി​രു​ന്ന മു​സ്‌​ലിം യു​വാ​വ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തി​ന്‍റെ മൂ​ക്കി​ൻ തു​മ്പ​ത്ത് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ഗു​ഡ്ഗാ​വി​ലെ സ​ദ​റി​ൽ മു​ഹ​മ്മ​ദ് ബ​രാ​കാ​ത് അ​ലം (25) എ​ന്ന യു​വാ​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഡ​ൽ​ഹി​യു​ടെ തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​ണെ​ങ്കി​ലും ബി​ജെ​പി ഭ​രി​ക്കു​ന്ന ഹ​രി​യാ​ന​യു​ടെ ഭാ​ഗ​മാ​ണ് സ​ദ​ർ. ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി വ്യാ​ഴാ​ഴ്ച അ​ധി​കാ​ര​മേ​ൽ​ക്കാ​നി​രി​ക്കെ​യാ​ണ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്തും മു​സ്‌​ലിം​ക​ൾ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്.

വൈ​കു​ന്നേ​രം പ​ള്ളി​യി​ൽ ന​മ​സ്കാ​രം ക​ഴി​ഞ്ഞ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ അ​ഞ്ചോ​ളം പേ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ജ​യ് ശ്രീം ​രാം, ഭാ​ര​ത് മാ​താ കീ ​ജ​യ് എ​ന്നി​ങ്ങ​നെ വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്‍റെ തൊ​പ്പി​യും ഇ​വ​ർ ത​ട്ടി​ക്ക​ള​ഞ്ഞു. ഇ​വ​രു​ടെ ആ​വ​ശ്യ​ത്തി​ന് വ​ഴ​ങ്ങാ​തെ​വ​ന്ന​തോ​ടെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി മു​ഹ​മ്മ​ദ് പ​റ​യു​ന്നു. ഒ​രാ​ൾ‌ അ​ടു​ത്തു​വ​ന്ന് തൊ​പ്പി ത​ല​യി​ൽ​നി​ന്നും എ​ടു​ത്ത് ക​ള​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ താ​ൻ ഇ​തി​ന് വ​ഴ​ങ്ങി​യി​ല്ല. ഇ​യാ​ൾ പി​ന്നി​ൽ​നി​ന്ന് തൊ​പ്പി ത​ട്ടി​ക്ക​ള​ഞ്ഞു. പി​ന്നീ​ട് ജ​യ് ശ്രീ ​റാം എ​ന്ന് വി​ളി​ക്കാ​ൻ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നും വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് മു​ഹ​മ്മ​ദ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​ക്ര​മ​ത്തി​നു ശേ​ഷം ഒ​രാ​ൾ ന​ട​ന്നും മ​റ്റു​ള്ള​വ​ർ ബൈ​ക്കി​ലും ക​ട​ന്നു​ക​ള​ഞ്ഞെ​ന്ന് മു​ഹ​മ്മ​ദ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം മു​സ്‌​ലി​ങ്ങ​ൾ​ക്കു നേ​രെ നി​ര​വ​ധി അ​ക്ര​മ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കാ​ഷ്മീ​രി​ല്‍ പ​ശു സം​ര​ക്ഷ​ക​ര്‍ ഒ​രാ​ളെ വെ​ടി​വ​ച്ചു കൊ​ന്നി​രു​ന്നു. ശ​നി​യാ​ഴ്ച മ​ധ്യ​പ്ര​ദേ​ശി​ല്‍ സ്ത്രീ​യെ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രെ മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വും ഉ​ണ്ടാ​യി. ബീ​ഫി​നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട ജാ​ർ​ഖ​ണ്ഡി​ലെ ആ​ദി​വാ​സി പ്ര​ഫ​സ​റെ ശ​നി​യാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ര​ണ്ട് വ​ർ​ഷം മു​മ്പി​ട്ട പോ​സ്റ്റി​ന്‍റെ പേ​രി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.