ബി​ജെ​പി എം​എ​ൽ​എ കൊ​ല്ല​പ്പെ​ട്ട സ്ഫോ​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ മാ​വോ​യി​സ്റ്റി​നെ വെ​ടി​വ​ച്ചു കൊ​ന്നു
Sunday, May 26, 2019 9:12 PM IST
ദ​ന്തേ​വാ​ഡ: ബി​ജെ​പി എം​എ​ൽ​എ ഭീ​മ മാ​ണ്ഡ​വി കൊ​ല്ല​പ്പെ​ട്ട ഐ​ഇ​ഡി സ്ഫോ​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ മാ​വോ​യി​സ്റ്റ് നേ​താ​വി​നെ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ഛത്തീ​സ്ഗ​ഡി​ലെ ദ​ന്തേ​വാ​ഡ​യി​ൽ ഇ​യാ​ളു​ൾ​പ്പെ​ടെ അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ളെ​യാ​ണ് സു​ര​ക്ഷാ സേ​ന വ​ധി​ച്ച​ത്. റാ​യ്പൂ​രി​ൽ​നി​ന്നും 500 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഹി​രോ​ളി​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ജി​ല്ലാ പോ​ലീ​സ് റി​സേ​ർ​വ് ഗാ​ർ​ഡാ​ണ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും പോ​ലീ​സ് സം​ഘം റി​വോ​ൾ​വ​റു​ക​ൾ ക​ണ്ടെ​ടു​ത്തു. ത​ല​യ്ക്കു ഒ​രു ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രു​ന്ന മാ​വോ​യി​സ്റ്റ് നേ​താ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്കെ​തി​രെ 40 കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ശേ​ഷം കു​വ​കൊ​ണ്ട​യി​ലേ​ക്ക്‌ മ​ട​ങ്ങു​മ്പോ​ൾ ദ​ന്തേ​വാ​ഡ​യി​ലാ​ണ് ഭീ​മ മാ​ണ്ഡ​വി​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. മാ​ണ്ഡ​വി​യും നാ​ല് അം​ഗ​ര​ക്ഷ​ക​രുമാണ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.