തൂ​ക്കു​വ​ന്നാ​ൽ തൂ​ക്കി​യെ​ടു​ത്തേ​നെ..! കേ​ന്ദ്ര​ത്തി​ൽ തൂ​ക്ക് സ​ഭ​യ്ക്കു വേ​ണ്ടി പ്രാ​ർ​ഥി​ച്ച​താ​യി ജ​ഗ​ൻ
Sunday, May 26, 2019 11:03 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ത്തി​ൽ തൂ​ക്ക് സ​ഭ ഉ​ണ്ടാ​ക​ണ​മെ​ന്നാ​യി​രു​ന്നു ത​ന്‍റെ പ്രാ​ർ​ഥ​ന​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി. ഇ​ന്ത്യാ ടു​ഡേ​യു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ജ​ഗ​ൻ ത​ന്‍റെ മോ​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്. താ​ൻ കേ​ന്ദ്ര​ത്തി​ൽ തൂ​ക്ക് ​സ​ഭ​യ്ക്കു വേ​ണ്ടി​യാ​ണ് പ്രാ​ർ​ഥി​ച്ച​ത്. ഒ​രു പാ​ർ​ട്ടി​യും 250 സീ​റ്റ് ക​ട​ക്ക​രു​തെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹ​മെ​ന്നും ആ​ന്ധ്ര​യു​ടെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യാ​യ ജ​ഗ​ൻ പ​റ​ഞ്ഞു.

താ​ൻ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ തൂ​ക്കു സ​ഭ​യ്ക്കാ​യി പ്രാ​ർ​ഥി​ച്ചു. എ​ങ്കി​ൽ അ​വ​ർ പ്രാദേശിക പാ​ർ​ട്ടി​ക​ളെ ആ​ശ്ര​യി​ക്കു​മാ​യി​രു​ന്നു. 250 സീ​റ്റി​നു മു​ക​ളി​ൽ നേ​ടി ആ​രും അ​ധി​കാ​ര​ത്തി​ൽ എ​ത്ത​രു​തെ​ന്ന് താ​ൻ പ്രാ​ർ​ഥി​ച്ചി​രു​ന്ന​താ​യും ജ​ഗ​ൻ പ​റ​ഞ്ഞു.

നേ​ര​ത്ത​യും ഇ​ത്ത​ര​ത്തി​ൽ തൂ​ക്ക് സ​ഭ സം​ബ​ന്ധി​ച്ച് ജ​ഗ​ൻ മോ​ഹം പ​ങ്കു​വ​ച്ചി​രു​ന്നു. കേ​ന്ദ്ര​ത്തി​ൽ ആ​ർ​ക്കും ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തെ വ​ന്നാ​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സി​ന് പ്ര​ധാ​ന​പ്പെ​ട്ട പ​ങ്ക് വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ജ​ഗ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.