മ​ധ്യ​പ്ര​ദേ​ശി​ലെ പ​ശു​സം​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണം: ബീ​ഫ് വി​ൽ​പ്പ​ന​ക്കാ​രും അ​റ​സ്റ്റി​ൽ
Monday, May 27, 2019 5:02 AM IST
സി​യോ​നി: ബീ​ഫ് കൈ​വ​ശം വെ​ച്ചെ​ന്ന് ആ​രോ​പി​ച്ച് സ്ത്രീ​യ​ട​ക്കം മൂ​ന്നു​പേ​രെ പ​ശു​സം​ര​ക്ഷ​ക​ർ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ഇ​വ​ർ​ക്ക് ബീ​ഫ് വി​ൽ​പ​ന ന​ട​ത്തി​യെ​ന്ന് പ​റ​യു​ന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഖേ​റി ഗ്രാ​മ​ത്തി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​യ റ​ഷീ​ദ് ഹ​ക്കീം (24), സ​മ്മി ഹ​ക്കീം (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത ബീ​ഫെ​ന്ന് സം​ശ​യി​ക്കു​ന്ന മാം​സം പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ദു​ണ്ഡ സി​നോ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മാ​ണ്ട്‌​ല റോ​ഡി​ൽ ക​ഴി​ഞ്ഞ 22നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ബീ​ഫ് കൈ​വ​ശം വെ​ച്ചെ​ന്നു പ​റ​ഞ്ഞ് അ​ഞ്ചു​പേ​ർ ചേ​ർ​ന്ന് മൂ​ന്നു​പേ​രെ ദാ​രു​ണ​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ അ​ഞ്ചു പേ​രെ പോ​ലീ​സ് പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു. ബീ​ഫ് കൈ​വ​ശം വ​യ്ക്കു​ന്ന​തും ക​ട​ത്തു​ന്ന​തും വി​ൽ​ക്കു​ന്ന​തും മ​ധ്യ​പ്ര​ദേ​ശി​ൽ കു​റ്റ​ക​ര​മാ​യ​തി​നാ​ൽ മ​ർ​ദ​ന​മേ​റ്റ മൂ​ന്നു​പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.