മാ​ണി​യു​ടെ സീ​റ്റ് ജോ​സ​ഫി​ന്; വി​മ​ർ​ശ​ന​വു​മാ​യി ജോ​സ് കെ.​മാ​ണി
Monday, May 27, 2019 10:33 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ കെ.​എം.​മാ​ണി​യു​ടെ സീ​റ്റ് പി.​ജെ ജോ​സ​ഫിന് നൽകിയതിനെ വി​മ​ർ​ശി​ച്ച് ജോ​സ് കെ.​മാ​ണി എം.​പി. പാ​ർ​ട്ടി​യി​ൽ ആ​ലോ​ചി​ക്കാ​തെ​യാ​ണ് സീ​റ്റി​നാ​യി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ക​ത്ത് ന​ൽ​കി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ദ്യം പാ​ർ​ട്ടി ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്ക​ണം. അ​തി​നു ശേ​ഷ​മാ​ണ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തെ​ന്നും ജോ​സ് കെ.​മാ​ണി വ്യ​ക്ത​മാ​ക്കി.

മോ​ൻ​സ് ജോ​സ​ഫ് ന​ൽ​കി​യ ക​ത്ത് തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കി​യ​താ​യി മാ​ണി വി​ഭാ​ഗം എം​എ​ൽ​എ റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ത​നി​ക്ക് വേ​റെ ക​ത്ത​യ​ക്കേ​ണ്ടി വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.