വോ​ട്ട​ര്‍​മാ​ര്‍​ക്ക് ന​ന്ദി പ​റ​യാ​ന്‍ മോ​ദി വാ​രാ​ണ​സി​യി​ൽ
Monday, May 27, 2019 12:26 PM IST
ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച വി​ജ​യ​ത്തി​ന് വോ​ട്ട​ര്‍​മാ​രോ​ട് ന​ന്ദി​പ​റ​യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വാ​രാ​ണ​സി​യി​ല്‍ എ​ത്തി. സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തി​യ മോ​ദി കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​ലേ​ക്കാ​ണ് ആ​ദ്യം പോ​യ​ത്.

അ​വി​ടെ ദ​ര്‍​ശ​നം ന​ട​ത്തി​യ മോ​ദി പ്രാ​ര്‍​ഥ​നാ​ച​ട​ങ്ങു​ക​ളി​ല്‍ സം​ബ​ന്ധി​ച്ചു. ബി​ജെ​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​മി​ത് ഷാ​യും ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ള്‍​ക്കാ​ണ് ഇ​വി​ടെ മോ​ദി ജ​യി​ച്ച​ത്. വോ​ട്ട​ര്‍​മാ​രെ നേ​രി​ട്ട് ക​ണ്ട് ന​ന്ദി അ​റി​യി​ക്കാ​ൻ അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ റോ​ഡ്‌​ഷോ​യും പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തും. തു​ട​ർ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ അ​ദ്ദേ​ഹം അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.