നെ​ഹ്റു​വി​നെ അ​നു​സ്മ​രി​ച്ച് മോ​ദി
Monday, May 27, 2019 12:52 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ച​ര​മ ദി​ന​ത്തി​ൽ അ​നു​സ്മ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി നേ​രേ​ന്ദ്ര മോ​ദി. നെ​ഹ്റു​വി​ന് ആ​ദ​ര​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ രാ​ജ്യം എ​ന്നും ഓ​ർ​ക്കു​മെ​ന്നും മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

നെ​ഹ്റു​വി​ന്‍റെ 55ാം ച​ര​മ​ദി​ന​ത്തി​ൽ ക​ക്ഷി​രാ​ഷ്ട്രീ​യ​ഭേ​ദ​മ​ന്യേ നി​ര​വ​ധി നേ​താ​ക്ക​ളാ​ണ് അ​ദ്ദേ​ഹ​ത്തെ അ​നു​സ്മ​രി​ച്ച​ത്.

ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, യു​പി​എ ചെ​യ​ർ​പേ​ഴ്സ​ൺ സോ​ണി​യ ഗാ​ന്ധി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് തു​ട​ങ്ങി​യ​വ​രെ​ല്ലാം നെ​ഹ്റു​വി​നെ അ​നു​സ്മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.