ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത് ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള സ​ർ​ക്കാ​രി​നെ; വി​ജ​യ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് പ്ര​വ​ർ​ത്ത​ക​ർ​ക്കെന്ന് മോദി
Monday, May 27, 2019 1:29 PM IST
വാ​ര​ണാ​സി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​ള​ക്ക​മാ​ർ​ന്ന ജ​യ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ജ​ന​ങ്ങ​ളെ നേ​രി​ട്ട് ക​ണ്ട് ന​ന​ന്ദി​യ​റി​യി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് രാ​ജ്യ​ത്തെ​യാ​കെ പ്ര​വ​ർ​ത്ത​ക​രാ​ണ് ഈ ​വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്ന് മോ​ദി പ​റ​ഞ്ഞ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​നു മു​ൻ​പ് ത​ന്നെ വി​ജ​യ​മു​റ​പ്പി​ച്ചി​രു​ന്നു. പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മാ​ർ​ഥ​ത​യും ക​ഠി​നാ​ധ്വാ​ന​വും അ​ത്ര​യേ​റെ​യു​ണ്ടാ​യി​രു​ന്നു. ഈ ​വി​ജ​യം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​മ​ർ​പ്പി​ക്കു​ന്നു- മോ​ദി പ​റ​ഞ്ഞു.

ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള സ​ർ​ക്കാ​രി​നെ​യാ​ണ് ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​ല്ലാം തെ​റ്റി​ച്ച വി​ജ​യ​മാ​ണ് ഇ​ത്ത​വ​ണ ബി​ജെ​പി​ക്കു​ണ്ടാ​യ​തെ​ന്നും മോ​ദി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വു​ക​ൾ വി​ന​യ​ത്തോ​ടെ അ​നു​സ​രി​ക്കു​ന്ന ഒ​രു എ​ളി​യ പ്ര​വ​ർ​ത്ത​ക​ൻ മാ​ത്ര​മാ​ണ് താ​നെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച വി​ജ​യ​ത്തി​ന് വോ​ട്ട​ര്‍​മാ​രോ​ട് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് വാ​ര​ണാ​സി​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.