ഡ​ൽ​ഹി​യി​ലെ പ​ഴി​ചാ​ര​ൽ പ​ഴ​ങ്ക​ഥ; ഷീ​ല ദീ​ക്ഷി​ത് കേ​ജ​രി​വാ​ളി​നെ കാ​ണാ​നെ​ത്തി
Wednesday, June 12, 2019 3:17 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി ഷീ​ല ദീ​ക്ഷി​ത് പി​ൻ​ഗാ​മി​യും നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ല​ക്ട്രി​ക് മീ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി അ​റി​യി​ക്കാ​നാ​ണ് സ​ന്ദ​ർ​ശ​നം എ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. സം​സ്ഥാ​ന​ത്തെ മ​റ്റു കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ഷീ​ല​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​പാ​ർ​ട്ടി​ക​ളും ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഷീ​ല കേ​ജ​രി​വാ​ളി​നെ സ​ന്ദ​ർ​ശി​ച്ച​ത്. ഇ​രു​പാ​ർ​ട്ടി​ക​ൾ​ക്കും ഡ​ൽ​ഹി​യി​ൽ സീ​റ്റൊ​ന്നും നേ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഏ​ഴ് സീ​റ്റു​ക​ളും ബി​ജെ​പി നേ​ടി. തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ൾ പ​ര​സ്പ​രം പ​ഴി ചാ​രി​യി​രു​ന്നു. 2020 ഫെ​ബ്രു​വ​രി​യി​ൽ ഡ​ൽ​ഹി​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഷീ​ല ദീ​ക്ഷി​ത് കേ​ജ​രി​വാ​ളി​നെ കാ​ണു​ന്ന​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് എ​എ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തി​നെ ഏ​റ്റ​വും ശ​ക്ത​മാ​യി എ​തി​ർ​ത്ത​ത് ഷീ​ല ദീ​ക്ഷി​താ​യി​രു​ന്നു. ഏ​ഴി​ൽ മൂ​ന്നു സീ​റ്റ് കോ​ണ്‍​ഗ്ര​സി​ന് എ​എ​പി വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും ഹ​രി​യാ​ന, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ഖ്യം വേ​ണ​മെ​ന്ന് എ​എ​പി നി​ബ​ന്ധ​ന വ​ച്ച​തോ​ടെ സാ​ധ്യ​ത​ക​ൾ അ​ട​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.