വാ​ക്കു പാ​ലി​ച്ച് ബി​ഗ്ബി; ബി​ഹാ​റി​ലെ 2100 ക​ർ​ഷ​ക​രു​ടെ വാ​യ്പ തി​രി​ച്ച​ട​ച്ചു
Wednesday, June 12, 2019 3:49 PM IST
മും​ബൈ: ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക​രു​ടെ വാ​യ്പ തി​രി​ച്ച​ട​ച്ച് ന​ട​ൻ അ​മി​താ​ഭ് ബ​ച്ച​ൻ. ബി​ഹാ​റി​ലെ 2100 ക​ർ​ഷ​ക​രു​ടെ വാ​യ്പ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ തി​രി​ച്ച​ട​ച്ച​തെ​ന്ന് ബ​ച്ച​ൻ ബ്ലോ​ഗി​ൽ അ​റി​യി​ച്ചു.

താ​ൻ വാ​ക്കു പാ​ലി​ച്ചെ​ന്നും ബാ​ങ്കി​ന്‍റെ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് 2100 ക​ർ​ഷ​ക​രു​ടെ വാ​യ്പ ബാ​ധ്യ​ത ഏ​റ്റെ​ടു​ത്തു തി​രി​ച്ച​ട​ച്ച​തെ​ന്നും അ​മി​താ​ഭ് ബ​ച്ച​ൻ അ​റി​യി​ച്ചു. ഇ​വ​രി​ൽ ചി​ല​രെ നേ​രി​ട്ടു വി​ളി​ച്ച് വാ​യ്പ തി​രി​ച്ച​ട​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ അ​ഭി​ഷേ​ക് ബ​ച്ച​ൻ, ശ്വേ​ത ബ​ച്ച​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു കൈ​മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​യി​ര​ത്തോ​ളം ക​ർ​ഷ​ക​രു​ടെ വാ​യ്പ വീ​ട്ടാ​ൻ ബോ​ളി​വു​ഡി​ന്‍റെ ബി​ഗ്ബി സ​ഹാ​യം ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.