നീ​ര​വ് മോ​ദി​ക്ക് ലണ്ടൻ കോ​ട​തി വീ​ണ്ടും ജാ​മ്യം നി​ഷേ​ധി​ച്ചു
Wednesday, June 12, 2019 3:56 PM IST
ല​ണ്ട​ൻ: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പു കേ​സി​ലെ മു​ഖ്യ പ്ര​തി നീ​ര​വ് മോ​ദി​ക്ക് വീ​ണ്ടും ജാ​മ്യം നി​ഷേ​ധി​ച്ചു. ലണ്ടൻ കോ​ട​തി ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് നീ​ര​വ് മോ​ദി​ക്ക് ജാ​മ്യം നി​ഷേ​ധി​ക്കു​ന്ന​ത്.

പ​ണം ത​ട്ടി​ച്ചു നാ​ടു​വി​ട്ട ശേ​ഷം അ​റ​സ്റ്റി​ലാ​യ വ​ജ്ര വ്യാ​പാ​രി നീ​ര​വ് മോ​ദി ഇ​പ്പോ​ൾ ലണ്ടനിൽ ത​ട​വി​ൽ ക​ഴി​യു​ക​യാ​ണ്. മാ​ർ​ച്ച് 19നാ​ണ് നീ​ര​വ് ല​ണ്ട​നി​ൽ അ​റ​സ്റ്റി​ലാ​യ​ത്. നീ​ര​വ്മോ​ദി​ക്കെ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ർ​പ്പി​ച്ച തി​രി​ച്ച​യ​യ്ക്ക​ൽ ഹ​ർ​ജി​യി​ൽ ല​ണ്ട​ൻ കോ​ട​തി വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.