ബം​ഗാ​ളി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ഏ​റ്റു​മു​ട്ടി
Wednesday, June 12, 2019 4:50 PM IST
കോ​ല്‍​ക്ക​ത്ത: സം​ഘ​ർ​ഷ​മൊ​ഴി​യാ​തെ പ​ശ്ചി​മ​ബം​ഗാ​ൾ. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ​തി​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ബം​ഗാ​ളി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ​യും സം​ഘ​ർ​ഷം. മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്.

സം​സ്ഥാ​ന​ത്ത് അ​ടു​ത്തി​ടെ ര​ണ്ടു ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. കോ​ല്‍​ക്ക​ത്ത​യി​ലെ ലാ​ല്‍​ബ​സാ​റി​ന് മു​ന്‍​പി​ല്‍​വ​ച്ചാണ് പോ​ലീ​സ് മാർച്ച് തടഞ്ഞത്.

ബാ​രി​ക്കേ​ഡ് ത​ക​ര്‍​ത്ത് മു​ന്നേ​റി​യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ക​ണ്ണീ​ര്‍​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പോ​ലീ​സ് പ്ര​യോ​ഗി​ച്ചു. പോ​ലീ​സി​നു​നേ​രെ പ്ര​വ​ർ​ത്ത​ക​ർ ക​ല്ലും കു​പ്പി​ക​ളും എ​റി​ഞ്ഞു.​ നി​ര​വ​ധി​ പേ​ര്‍​ക്കാണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.