പ​ഞ്ച​വാ​ദ്യ കു​ല​പ​തി അ​ന്ന​മ​ന​ട പ​ര​മേ​ശ്വ​ര​മാ​രാ​ർ അ​ന്ത​രി​ച്ചു
Wednesday, June 12, 2019 5:34 PM IST
തൃ​ശൂ​ർ: പ​ഞ്ച​വാ​ദ്യ​രം​ഗ​ത്തെ കു​ല​പ​തി അ​ന്ന​മ​ന​ട പ​ര​മേ​ശ്വ​ര​മാ​രാ​ർ (67) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പ​ഞ്ച​വാ​ദ്യ​രം​ഗ​ത്ത് തി​മി​ല​വി​ദ​ഗ്ദ്ധ​രി​ൽ പ്ര​ഥ​മ​ഗ​ണ​നീ​യ​നാ​യ ക​ലാ​കാ​ര​നാ​ണ് അ​ന്ന​മ​ന​ട പ​ര​മേ​ശ്വ​ര മാ​രാ​ർ. മ​ഠ​ത്തി​ൽ​വ​ര​വ് പ​ഞ്ച​വാ​ദ്യ​ത്തി​ൽ ദീ​ർ​ഘ​നാ​ൾ മേ​ള​പ്ര​മാ​ണി​യാ​യി​രു​ന്നു. നാ​ല​ര പ​തി​റ്റാ​ണ്ടോ​ളം തി​രു​വ​മ്പാ​ടി​യു​ടെ വാ​ദ്യ​ത്തി​ൽ പ​ങ്കാ​ളി​യാ​വു​ക​യും ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ മ​ഠ​ത്തി​ൽ വ​ര​വി​ന്‍റെ പ്ര​മാ​ണി​യാ​വു​ക​യും ചെ​യ്തു അ​ദ്ദേ​ഹം.

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടേ​ത​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ലെ തി​മി​ല​പ​രി​ശീ​ല​ന​ത്തി​നു​ള്ള ആ​ദ്യ​ബാ​ച്ചി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വി​ടെ അ​ധ്യാ​പ​ക​നാ​യി. തി​മി​ല​പ​ഠ​ന​ത്തി​നു​ള്ള പാ​ഠ്യ​പ​ദ്ധ​തി അ​ദ്ദേ​ഹം പ​രി​ഷ്‌​ക​രി​ക്കു​ക​യും ചെ​യ്തു.

രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക, ഫ്രാ​ൻ​സ്, യു​എ​ഇ തു​ട​ങ്ങി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും പ​ഞ്ച​വാ​ദ്യം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ശാ​ന്ത മാ​രാ​സ്യാ​ർ. മ​ക്ക​ൾ: ക​ലാ​മ​ണ്ഡ​ലം ഹ​രീ​ഷ്, ക​ല, ധ​ന്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.